ഈശ്വരാ നേരം വെളുക്കാറായി.
മുറ്റമടിച്ചില്ല.
ആ കുറ്റിച്ചൂല് അടിച്ചടിച്ച് തീരാറായി.
അടുത്ത തെങ്ങുകയറ്റത്തിന്
കുറച്ച് ഓല വെട്ടിയ്ക്കണം.
നല്ലൊരു ചൂലുണ്ടാക്കണം.
മുറിയടിയ്ക്കാനും ചൂലില്ല.
മാര്‍ക്കറ്റില്‍ നിന്ന് നല്ലൊരു പുല്ച്ചൂല് വാങ്ങണം.
ചിന്തകള്‍ക്ക് കാടുകയറിയപ്പോള്‍
മനസ്സ് ഒന്നു വൃത്തിയാക്കുന്ന വാക്വംക്ലീനറന്വേഷിച്ച് അവള് കടകള്‍ പലതും കയറിയിറങ്ങി.
Monday, February 2, 2009
Subscribe to:
Post Comments (Atom)
17 comments:
മനസ്സ് ഒന്നു വൃത്തിയാക്കുന്ന വാക്വംക്ലീനറന്വേഷിച്ച് അവള് കടകള്‍ പലതും കയറിയിറങ്ങി.
നല്ല കവിത! :)
choolu kittio??
ഇപ്പോഴാ ഞാനും ചിന്തിയ്ക്കുന്നത്.....ശരിക്കും ഇങ്ങനെയൊരു ഉപകരണം ഉണ്ടായിരുന്നെങ്കില്‍.....നല്ല ചിന്ത....
എന്റെ മനസ്സ് ക്ലീനാ, അതുകൊണ്ട് വാക്വം ക്ലീനര്‍ വേണ്ടാ.
വീട് അടിക്കാന്‍ ഒരു ചൂല് വാങ്ങാറായിട്ടുണ്ട്.
പുരയടിക്കാനും, മനസ്സ് വൃത്തിയാക്കാനും വാക്വുംക്ലീനര് കൊള്ളില്ല...
അതു കൊള്ളാല്ലോ ! മനസ്സു വൃത്തിയാക്കാൻ പറ്റുന്ന മെഷീൻ ഉണ്ടാരുന്നേൽ എത്ര നന്നായിരുന്നു.എല്ലാരും നന്നായിപ്പോയേനേ .നല്ല കവിത.
ചൂല്; ചൂല് തന്നെ ആയിക്കോട്ടെ. അത് കൊണ്ട് മുറ്റമടിക്കുക മാത്രമല്ല വേറെ പലരെ(?)യും അടിക്കാനും ഉപകരിക്കും എന്നോറ്ക്കുക.
....:)
അങ്ങനൊരെണ്ണം കിട്ടിയാല്‍ നന്നായിരുന്നു...
;)
:)
അതു കിട്ടാഞ്ഞ് അവള് ബ്ലോഗിലെത്തി ഒരു കവിത എഴുതി.
ennittu kittiyooo.....
കവിത നന്നായി,
വാക്വം ക്ലീനറന്വേഷിച്ച് ഞാനും നടക്കുകയാണ്...
അന്വേഷിച്ചു കൊണ്ടേയിരിക്കൂ. ചിലപ്പോള്‍ കിട്ടാതിരിക്കില്ല.
ishtaayi
റീത്തും ശവപ്പെട്ടിയും വില്‍ക്കുന്ന കടയിലൊന്നു കയറി നോക്കൂ...!!
കൊള്ളാട്ടോ...
ഞാനും അന്വേഷിച്ചു മാർക്കറ്റ് മുഴുവൻ.മനസ്സ് വൃത്തിയാക്കുന്ന വാക്വം ക്ലീനറില്ല, പകരം ചൂല് തന്നെ മതിയാകുമെന്ന് കടക്കാരൻ പറഞ്ഞു... :):)
ഇങ്ങനുള്ള കുട്ടിക്കവിതകളും ആകാം ഇടയ്ക്കിടയ്ക്ക് :)
Sariyaanu mole aadhyam manassaanu vrurthhiyaakkendathu..
Post a Comment