ഞാന്‍ എല്ലാ ദിവസവും
അവളുടെ പടിവാതിലിലൂടെയാണ്
പട്ടണത്തിലേയ്ക്ക് പോയിരുന്നത്.
എനിയ്ക്ക് അവളെ നന്നായി അറിയാമായിരുന്നെങ്കിലും
അവള്‍ക്കെന്നെ അറിയാമായിരുന്നില്ല.
ഒരു നോട്ടം, ഒരു പുഞ്ചിരി.......
ആദ്യം അവള് തന്നെയാണ് തുടക്കമിട്ടത്.
നോക്കാതിരിക്കാനും പുഞ്ചിരിക്കാതിരിക്കാനും എനിക്കു കഴിഞ്ഞില്ല.
അവളുടെ മന്ദഹാസത്തിന് മധുരമേറിക്കൊണ്ടിരുന്നോ?
ഞങ്ങളുടെ ഇടയിലെ മൌനത്തിന് ഏഴഴകായിരുന്നു.
മിനിയാന്നാള്‍ അവള്‍തന്നെയാണ്
മൌനം ഭഞ്ജിച്ചത്!
ഞാന്‍ ആരാണെന്നറിഞ്ഞതോടെ
അവളുടെ ചിരിയ്ക്കൊരു വശത്തേയ്ക്കൊരു കോട്ടം!!!
Saturday, May 9, 2009
Subscribe to:
Post Comments (Atom)
20 comments:
അവളുടെ ചിരി സത്യമായും അങ്ങനെയായിരുന്നില്ല!!!!
അവന്റെ / അവളുടെ തനിനിറം അറിഞ്ഞിട്ടാകുമോ
ആ ചിരി കോടിയത് അതോ
മുന്തിരി പുളിക്കുന്ന മുന്തിരി എന്ന് തോന്നിയിട്ടോ ?
എന്തോ എങ്ങനെയോ അവളുടെ ചിരി മാഞ്ഞു
ങ്ഹാ .പോട്ടെ ..ഇനി ആ ഭാഗത്തേക്ക് നോക്കണ്ടാല്ലോ .
:)
'ഞാന്‍' ആരായിരുന്നു?
അല്ല, എന്തേ ചിരി കോടിയത്?
vaayichappol enikkum oru chiri :)
ഒത്തിരി ചോദ്യങ്ങള്‍ അവശേഷിക്കുന്നു...
അത് അങ്ങനെതന്നെ വേണമല്ലോ !...
ഒ.ടോ. ഞാന്‍ മാറ്റിയിട്ടുണ്ട്, നന്ദി
kollatto
??!!!
എന്താ ചിരി കോടാന്..?
കോടിയ ചിരികള്‍ അവശേഷിപ്പിച്ചതെന്തു?
അങ്ങന വരാന്‍ വഴിയില്ലല്ലോ ? :) :)
ചേച്ചിയാരാണെന്ന് നന്നായി മനസ്സിലാക്കും അവര്‍ ഒരിക്കല്‍.അന്ന് ആ ചിരി കോടില്ല. കൂടുതല്‍ വലുതാകുകയേയുള്ളൂ.
ചിരി കോടി എന്നു തോന്നിയതായിക്കൂടേ?
അതെന്താ പോലും അങ്ങിനെ??!!!
എത്ര തലപുകച്ചിട്ടും എനിക്കു പിടികിട്ടണില്ലല്ലോ..
ohh kashttamayippoyi..
ഓരോ ചിരിയും കാണുന്നയാളുടെ മനസ്സിലാണല്ലോ വിടരുകയും,കോടുകയുമൊക്കെ ചെയ്യുന്നത്.
എല്ലായ്പ്പോഴും എല്ലാവർക്കും ഒരുപോലെ ചിരിക്കാനായിക്കൊള്ളണമെന്നില്ല താനും.
ചിരി കോടിയേരി ആയി എന്നോ...
ഹ ഹ ഹ..
ഒതുക്കിയെഴുതുമ്പോള് കൂടുതല്‍ ഒഴുക്കുണ്ടാകും.
അര്‍ത്ഥപൂര്‍ണ്ണമായ വരികള്‍....
ചെരിഞ്ഞുനോക്കിയിട്ടാവുമോ നോട്ടാം കോടിയത്? :-)
ഒരു സസ്പെന്സില് നിര്ത്തിലോ..സത്യത്തില്‍ ഈ ഞാന്‍ ആരാ..?
ന്റെ ലതി,ഇക്ക് ആളെ മനസ്സിലായില്ലെ, ചിരി എങ്ങിനെ കോടാതിരിക്കും, - ഉം + ഉം കൂട്ടിമുട്ടിയാൽ പവർക്കട്ടായതു തന്നെ, അന്നത്തെ കോളേജ് ജീവിതം ഇത്ര വേഗം മറന്നോ ? മഹാഗണിയുടെ ചുവട്ടിൽ ഇരുന്നു തീർത്ത മണിക്കൂറുകൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് കാൽനടയായി ഇന്ദ്രപ്രസ്ഥത്തിൽ എത്താമായിരുന്നു, എല്ലാം നീയ്യ് മറന്നോ ?
ഇത്രവേഗം, ഞാൻ എല്ലാം കുറിച്ചിട്ടിരുന്നു, ഇപ്പോൾ പേസ്റ്റിത്തുടങ്ങി...
സംഭവം കലക്കി, ആശംസകൾ
Post a Comment