ഞാന്‍ ഒന്നുകൂടി ആ ഗാന്ധി വേഷധാരിയെ നോക്കി. ഗാന്ധിജി എങ്ങോട്ട് പോയി എന്നു നോക്കേണ്ട. രൂപത്തില്‍, ഭാവത്തില്‍ എന്തിനധികം ആ ചിരി പോലും ഗാന്ധിജിയുടേതു തന്നെ. കുട്ടികളും സ്തീകളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന ഒരു പദയാത്രയുടെ മുന്‍ നിരയിലാണ് ഗാന്ധിജിയുടെ സ്മരണകളുണര്‍ത്തിക്കൊണ്ട് ആ വന്ദ്യ വയോധികന് നടന്നു നീങ്ങുന്നത്. ‘ഗാന്ധി’ സിനിമയിലും മറ്റും കണ്ട ദണ്ഡിയാത്രയുടെ സീന്‍ എന്റെ മനസ്സിലൂടെ കടന്നു പോയി. ആറേഴു കിലോമീറ്റര്‍ താണ്ടി വന്ന പദയാത്രികരോടെല്ലാം എനിയ്ക്കു മതിപ്പു തോന്നി. എല്ലാവര്ക്കും ഊര്‍ജ്ജം പകര്‍ന്ന്, പ്രായം പോലും മറന്ന് നടന്നെത്തിയ ‘ഗാന്ധിജി’ യെ ഒന്നു പരിചയപ്പെട്ടാലോ. ഞാന്‍ അടുത്തു ചെന്നു. കൈകള്‍ കൂപ്പി, പിന്നെ ആ കൈകളില്‍ പിടിച്ചു, അഭിനന്ദിച്ചു. നിരവധി സ്ഥലങ്ങളില്‍ വളരെക്കാലമായി ഗാന്ധിവേഷം ധരിക്കുന്നയാളാണ് ഇദ്ദേഹമെന്ന് പലരും പറഞ്ഞു. എഴുപത്തഞ്ചു വയസ്സായത്രേ. ഞാനദ്ദേഹത്തിന് ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേര്‍ന്നു.
ആ സ്ഥലത്ത് കുറച്ചു സമയം കൂടി ചിലവഴിക്കേണ്ടി വന്ന ഞാന്‍ അധികം താമസ്സിയാതെ മറ്റൊരു കാഴ്ച കണ്ടു. ഞാന്‍ കുറച്ചു മുന്‍പ് കണ്ട്, വന്ദിച്ച ഗാന്ധി വേഷധാരിയെപ്പോലെ ഒരാള്‍! അതെ, അത് അദ്ദേഹം തന്നെ. മീശയില്ല. വടിയില്ല. കഷണ്ടിയില്ലേയില്ല. ചുണ്ടത്തൊരു സിഗററ്റുണ്ടുതാനും. ഗാന്ധിവേഷമിട്ടയാള് വിഗ്ഗ് വച്ച് മുണ്ടും മടക്കിക്കുത്തി, കഴുത്തില്‍ മൂന്നുനാലുപവന്റെ മാലയുമണിഞ്ഞ് ഇതാ കടന്നു വരുന്നു. വിഗ്ഗിന്റെ കറുപ്പിന് ഒട്ടും ചേരാത്തത്ര ചുളിവുകള്‍ ആ മുഖത്തുണ്ട്. ഞാന്‍ ഒരിക്കല്‍ക്കൂടി നോക്കിയില്ലെങ്കിലും വര്‍ഷങ്ങളായി ഗാന്ധിവേഷമണിഞ്ഞ്, ജനഹൃദയങ്ങളില്‍ കുടിയേറിയെന്നു പറയപ്പെടുന്ന ആ വൃദ്ധനോട് എനിക്കല്പം പരിഭവം തോന്നി.
Tuesday, March 24, 2009
Subscribe to:
Post Comments (Atom)
25 comments:
ഞാന്‍ ഒരിക്കല്‍ക്കൂടി നോക്കിയില്ലെങ്കിലും വര്‍ഷങ്ങളായി ഗാന്ധിവേഷമണിഞ്ഞ്, ജനഹൃദയങ്ങളില്‍ കുടിയേറിയെന്നു പറയപ്പെടുന്ന ആ വൃദ്ധനോട് എനിക്കല്പം പരിഭവം തോന്നി.
കുറച്ചു നേരം കൂടി അവിടെ നിലകാതിരുന്നത് നന്നായി... അരയില്‍ നിന്ന് പൈന്റ് എടുത്തേനെ... മാനം പോയേനെ... !
:)
പോട്ടെ ചേച്ചീ...
ഗാന്ധിജിയുടെ ശിഷ്യന്മാര് ചെയ്യുന്നത് വച്ചു നോക്കുമ്പെ ഇതെത്ര ഭേദം...
ഓ, വേഷം കെട്ടുകാരില് നിന്നെല്ലാം ഇത്രയും പ്രതീക്ഷിച്ചാല്‍ മതിയെന്നെ.
അയാള്‍ക്ക് ചേരുന്നത് ഗാന്ധി വേഷമായിരിക്കും..
അത് കെട്ടിയെങ്കിലും അയാള്‍ ജീവിച്ചോട്ടെ....:):)
വേഷം കൊണ്ട് ഗാന്ധിജിയെ അനുസ്മരിപ്പിയ്ക്കുന്നവരെ ഇനിയും കാണാനൊത്തേക്കും. പക്ഷേ, സ്വഭാവത്തിലോ... സംശയം തന്നെ. സാരമില്ല, ചേച്ചീ...
പകല്ക്കിനാവന് മാഷ് പറഞ്ഞതു പോലെ അവസാനം അതും കൂടി കാണേണ്ടി വന്നില്ലല്ലോ എന്ന് സമാധാനിയ്ക്കാം
ഇങ്ങനെ വേഷം കെട്ടുന്ന എത്രയോ പേർ.പണ്ട് എന്റെ ഓഫീസിൽ സ്തീരമായി ഒരാൾ വരുമായിരുന്നു.ഹാർട്ട് പേഷ്യന്റ് ആണു മരുന്നു മേടിക്കാൻ കാശു തരണം.വീട്ടിൽ വേറെ ആരും ഇല്ല എന്നൊക്കെ പരാതിയും വിഷമതകളും പറഞ്ഞാണു വരവ്.എനിക്ക് അയാളെ കണ്ട് പാവം തോന്നി ആദ്യ പ്രാവശ്യം 200 രൂപ കൊടുത്തു.പിന്നെ അയാൾ മാസത്തിൽ 2 പ്രാവശ്യമെങ്കിലും വരും.മരുന്നു മേടിക്കാനല്ലേ എന്നോർത്ത് ഞാൻ രൂപയും കൊടുക്കും.അങ്ങനെ നാളുകൾ പോയി.ഒരിക്കൽ ഞാൻ കൊടുത്ത കാശും വാങ്ങി അയാൾ ബാറിൽ നിന്ന് ഇറങ്ങി വരുന്നത് ഞാൻ നേരിട്ടു കാണാൻ ഇടയായി.പലരോടും ചോദിച്ചപ്പോൾ ഇതയാളൂടെ സ്ഥിരം തൊഴിൽ ആണെന്നറിഞ്ഞു.പിന്നീട് അയാൾക്കെന്നല്ല ഒരാൾക്കു പോലും ഞാൻ സാമ്പത്തിക സഹായം നൽകിയിട്ടില്ല.വിശപ്പുണ്ടെങ്കിൽ ഭക്ഷണം വാങ്ങിത്തരാം എന്നു പറയും.അതാർക്കും വേണ്ട താനും!
allenkilum veshathil enthenkilum kaaryamundo..
പകല്‍കിനാവന്‍ പറഞ്ഞപോലെ അവിടെ അധികം നില്‍ക്കാതിരുന്നതു നന്നായി. അല്ലെങ്കില്‍ പലതും കാണേണ്ടിവന്നേനെ.
nalla gandhinmaarudakan namukku prathikkam
പരിഭവിച്ചിട്ട് കാര്യമില്ല
അത് വെറും തൊഴില്‍
നാം എന്തിനു വറീടാകാണം
കൃസ്തുവിനെയും,നബിയേയും , രാമനെയും വരെയും നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നില്ലേ വേഷം, ജീവിതം , അന്നത്തെ വരുമാനം .
വേഷം കെട്ടുന്നാളായതുകൊണ്ട് അയാളതഴിച്ചുവച്ചു. അതുകൊണ്ട് അയാളെ തിരിച്ചറിഞ്ഞു. പാവം!!!! വേഷം കെട്ടാതെ വേഷം കെട്ടുന്നവരെ എങ്ങനെ തിരിച്ചറിയും ചേച്ചീ....
ഉദരനിമിത്തം....
നമ്മുടെ ഗാന്ധിശിഷ്യനേതാക്കളോട് തോന്നാത്ത പരിഭവമൊന്നും അയാളോടു തോന്നേണ്ട കാര്യമുണ്ടോ?
ലതീ, ശരിയാ എനിക്കും തോന്നുന്നുണ്ട് ആ പരിഭവം.
എല്ലാം പൊയ്മുഖങ്ങള്‍ തന്നെ ...
മൂപ്പര് ഗാന്ധിയുടെ അനുയായിആണെന്നൊന്നും അവകാശപ്പെടുന്നില്ലല്ലോ? ആ വേഷം കെട്ടിയെന്നല്ലേയുള്ളൂ. അതു കൊണ്ട് നമുക്കു ക്ഷമിച്ച് കളയാം ചേച്ചി...
പകല്ക്കിനാവന് പറഞ്ഞത് കേട്ടപ്പോള്‍ ചിരിയടക്കാന്‍ പറ്റിയില്ല.
കാന്താരിക്കുട്ടീ - വിശക്കുന്നവന് ഈയിടെ കഴിക്കുന്ന ഭക്ഷണത്തെപ്പറ്റിയാണ് പകല്ക്കിനാവന് പറഞ്ഞത്. അതാകുമ്പോള്‍ വിശപ്പും ദാഹവും ഒരുമിച്ച് മാറുമല്ലോ ?
അതങ്ങ് അകത്താക്കി ‘ഹേയ് റം’ എന്ന് പറഞ്ഞ് അഭിനവ ഗാന്ധിജി മുന്നോട്ട് നടന്ന് നീങ്ങുന്നത് കാണേണ്ടി വന്നില്ലല്ലോ ചേച്ചീ. ഭാഗ്യം.
nallathayittundu
enthu cheyyan maramaakrikku comment option illa . ayaaluku vendiulla postilenkilum commmentidamennu vechchal athu kaanunnumilla
വേഷങ്ങൾ.. ജന്മങ്ങൾ..
ഗാന്ധിയുടെ പേരും പേറി എത്ര പേർ...
ജീവിക്കാൻ വേണ്ടി ഗാന്ധിയായവരും..
ഓ.ടോ:
മരമാക്രിയുടെ പോസ്റ്റ് കണ്ടിരുന്നോ ?
ഇപ്പോഴത്തെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അതേ സ്വഭാവം തന്നെ ഗാന്ധി അഭിനയക്കാരനും...
ജീവിക്കാനായി വേഷം കെട്ടുന്നവര്‍.....
എന്തിനു പരിഭവിക്കണം അയാള്‍ നല്ലൊരു പ്രച്ഛന്ന വേഷക്കരനാണ് നല്ലൊരു സമ്മാനം കൊടുത്തു പ്രോത്സാഹിപ്പിക്കണം.
ജീവിക്കാൻ ഇടുന്ന വേഷങ്ങളിൽ നാം എന്തിന് പരിഭവിക്കണം. അതയാളുടെ ജീവിത മാർഗ്ഗം.
ഗാന്ധിജിയെ പോലെ വേഷം കെട്ടാന്‍ ഒരുപാട് പെര്ക്കവും.. പക്ഷെ അദ്ധേഹത്തെ പോലെ ജീവിച്ചു മരിക്കുവാന്‍ ഒരാള്കെങ്ങിലും ആവുമോ എന്നറിയില്ല..
Post a Comment