Wednesday, October 22, 2008

ചാന്ദ്രയാന്‍ -1:വിക്ഷേപണ വിജയത്തിന് അഭിനന്ദനങ്ങള്‍.

പ്രഭാതം ഇന്‍ഡ്യയുടെ ചാന്ദ്ര വിജയത്തിന്റേതായിരുന്നു. പുലര്‍ച്ചെ 6.22ന് ചാന്ദ്രയാന്‍ പേടകങ്ങളെ വഹിച്ചുകൊണ്ടുള്ള പി.എസ്സ്.എല്‍.വി-സി.11 റോക്കറ്റ് കുതിച്ചുയര്‍ന്നു. മൂന്നു ലക്ഷത്തി എണ്‍പത്തിയാറായിരത്തോളം കിലോമീറ്റര്‍ താണ്ടി, ചാന്ദ്രയാന്‍ പതിനഞ്ചു ദിവസം കൊണ്ട് , കൃത്യമായി പറഞ്ഞാല്‍ നവംബര്‍8ന് ചന്ദ്രോപരിതലത്തിലെത്തും. ഭാരതത്തിന്റെ മൂവര്‍ണ്ണക്കൊടി ചന്ദ്രോപരിതലത്തിലെത്തുന്ന ചരിത്ര മുഹൂര്‍ത്തം സൃഷ്ടിക്കാനായി കോടിക്കണക്കിന് (386 കോടി)
രൂപയും നൂറു കണക്കിന് മനുഷ്യ പ്രയത്നവും ആവശ്യ്യമായി വന്നു. നാനാ തുറയിലുമുള്ള ഉത്സാഹശാലികളായ വ്യക്തികളുടെ കൂട്ടായ ഈ പരിശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.


ഇന്‍ഡ്യന്‍ പതാക ചന്ദ്രനിലേക്കും

ഇന്‍ഡ്യന്‍ ബഹിരാകാശ ചരിത്രത്തിലെ ഏറ്റം നിര്‍ണ്ണായകമായ നിമിഷങ്ങള്‍ക്കാണ് ഇന്നത്തെ പ്രഭാതത്തില്‍ നേരിട്ടും ദൃശ്യ്യമാധ്യമങ്ങളിലൂടെയും ലക്ഷക്കണക്കിനാളുകള്‍സാക്ഷ്യം വഹിച്ചത്.ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രനിലേയ്ക്ക് ഭാരതം അയയ്ക്കുന്ന ആദ്യത്തെ ബഹിരാകാശ പേടകമാണ് ചാന്ദ്രയാന്‍. ഈ ദൌത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സാന്നിദ്ധ്യമറിയിക്കുന്ന ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായി ഇന്‍ഡ്യ മാറും.


പി.എസ്.എല്‍.വി.സി-11



വിക്ഷേപണ പ്രതലം
ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ്
ഇന്‍ഡ്യയുടെ അന്തസ്സുയര്‍ത്തുന്ന ഈ വിക്ഷേപണം നടന്നത്. രാവിനെ പകലാക്കി, മാതൃ രാജ്യാത്തിനു വേണ്ടി പണിയെടുക്കുന്ന ശാസ്ത്രജ്ഞര്‍ മുതല്‍, ഈ വിവരങ്ങള്‍ തത്സമായം നമ്മിലെത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍ വരെ ഈ ദൌത്യത്തിലെ പങ്കാളികളാണ്. ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാം. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച്
നിര്‍ദ്ദിഷ്ട പാതയിലൂടെത്തന്നെയാണ് പേടകത്തിന്റെ പ്രയാണം.







ചന്ദ്രനിലെ ചിത്രങ്ങളെടുക്കാന്‍ തിടുക്കം കൂട്ടുന്ന ക്യാമറകള്‍
ചാന്ദ്രയാന്‍- ആശംസകള്‍.
ശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റാതിരിക്കട്ടെ. റഷ്യ, യു.എസ്സ്, ചൈന, ജപ്പാന്‍, യൂറോപ്യാന്‍ സ്പേസ് ഏജന്‍സി എന്നിവയടങ്ങിയ ചാന്ദ്ര പദ്ധതിയില്‍ നമുക്കും അംഗമാകാനാവട്ടെ. ഒരിക്കല്‍ക്കൂടി ഏവര്‍ക്കും അഭിനന്ദനങ്ങള്‍. ജയ് ഹിന്ദ് !

22 comments:

Lathika subhash said...

ഓരോ ഇന്‍ഡ്യാക്കാരനും അഭിമാനത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ച, ചാന്ദ്രയാന്‍-1 വിക്ഷേപണം, തത്സമയ പ്രക്ഷേപണം, വീക്ഷിച്ചതിനു ശേഷമുള്ളതാണീ കുറിപ്പ്. ചിത്രങ്ങള്‍ക്കും അറിവുകള്‍ക്കും ഗൂഗിളിനോട് കടപ്പാട്.

അനില്‍ശ്രീ... said...

ചാന്ദ്രയാന്‍ -1 ന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് അതിന്റെ അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ ഒരു പോസ്റ്റ് ഞാന്‍ ഇട്ടിരുന്നു.അത് ഇവിടെ കാണാം (ചാന്ദ്രയാന്‍ 1 - അടിസ്ഥാന വിവരങ്ങള്‍) .

വിജയകരമായ വിക്ഷേപണത്തിന് അഭിനന്ദനങ്ങള്‍ . ചാന്ദ്രയാന്‍ -1 ബാക്കി ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കട്ടെ എന്ന് ആശംസിക്കുന്നു.

തറവാടി said...

അഭിമാനം.

പക്ഷപാതി :: The Defendant said...

മുന്നൂറ് കോടിയിലധികം രൂപ ചിലവിട്ട് ചന്ദ്രനില്‍ വെള്ളം തിരയുന്ന വിവരം കുടിക്കാനൊരു തുള്ളി വെള്ളത്തിനായി കിലോമീറ്ററുകള്‍ നടക്കുന്ന ഇന്ത്യന്‍ ഗ്രാമീണര്‍ അറിഞ്ഞിരിക്കുമോ? ആ വെള്ളം തങ്ങളുടെ ദാഹമകറ്റുമെന്നവര്‍ ആഹ്ലാദിച്ചിരിക്കുമോ?

നരിക്കുന്നൻ said...

ഇന്ത്യൻ അഭിമാനം. ജയ് ഹിന്ദ്.

Kichu $ Chinnu | കിച്ചു $ ചിന്നു said...

തീര്‍ച്ചയായും അഭിമാനിക്കവുന്ന നേട്ടം...
ഐ എസ് ആര്‍ ഓയില്‍ ജോലിക്ക് ശ്രമിച്ചാലോ എന്നു വരെ ആലോചനയുണ്ട്... കിട്ടിയാല്‍ ഈ ഐടി ലൈഫില്‍ നിന്നൊരു മോചനമാവുകയും ചെയ്യുമല്ലോ :)

Anil cheleri kumaran said...

അതെ. ജയ് ഹിന്ദ്!!

പിരിക്കുട്ടി said...

JAI HIND

kichu / കിച്ചു said...

“ഭാരതമെന്നു കേട്ടാലോ....

തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍“ മാത്രമല്ല..

“അഭിമാനപൂരിതമാകണമന്തരംഗം“
( ഒന്നു തിരിച്ചിട്ടതാ)

really proud of our country

ഗീത said...

അഭിമാനത്തോടൊപ്പം ഇത്രവേഗത്തില്‍ ഇതിനെക്കുറിച്ചൊരു പോസ്റ്റിട്ട ലതിക്ക് അഭിനന്ദനങ്ങളും.

നെറ്റില്‍ നിന്ന് കുറേ വായിച്ചിട്ട് ഇപ്പോഴിങ്ങോട്ടു വന്നേയുള്ളൂ. അപ്പോഴിതാ ഇവിടേയും..

Anonymous said...

thanks a lot chechee for this post. i m also feeling proud to be an indian.


chechee, i want to congratulate anil sre for his detailed post .that will be helpful to each of us. but im not able to send him my thanks . through this i congratulate him.

ജിജ സുബ്രഹ്മണ്യൻ said...

ഭാരതത്തിനു അഭിമാനകരമായ നിമിഷങ്ങള്‍
അഭിനന്ദനങ്ങള്‍

വിഷ്ണു ഹരിദാസ്‌ said...

ഇത്ര പെട്ടെന്ന് ബൂലോഗത്തും ചന്ദ്രയാന്‍ എത്തിയോ? അത്ഭുതം! ലതി (ചേച്ചി?) യ്ക്ക് ആശംസകള്‍...

(ആദ്യം ഞാന്‍ 'lathi' എന്ന് മംഗ്ലീഷ് ടൈപ്പ് ചെയ്തപ്പോള്‍ വന്നത് "ലാത്തി" എന്നാണ്.. അതുകൊണ്ട് ഇനി ഞാന്‍ അങ്ങനെ വിളിക്കാം കേട്ടോ ലാത്തീ... അല്ല, ലാത്തി ചേച്ചീ..)

അനില്‍ശ്രീ... said...

അലമേലു,
അഭിനന്ദനങ്ങള്‍ കൈപ്പറ്റിയിരിക്കുന്നു.

അനോണിമസ് കമന്റ് ഓപ്ഷന്‍ വയ്ക്കാത്തതാണ് കേട്ടോ.

കാപ്പിലാന്‍ said...

ജയ് ഹിന്ദ്

വേണു venu said...

ജയ് ഹിന്ദ് !

പ്രയാസി said...

ഉടനെ തന്നെ അവിടേക്കുള്ള വിസയും പ്രതീക്ഷിക്കാമല്ലെ..:)

പാതാള്‍ ഓര്‍ ശൂന്യാകാശ് ഇന്ത്യാ ഈസ് ദി ബെസ്റ്റ്!

ശിശു said...

ദൌത്യം വിജയകരമായിരിക്കട്ടെ എന്ന് ഞാനും ആശംസിച്ചിട്ടുണ്ട്.ഇവിടെയും ആശംസിക്കുന്നു.

പ്രതിധ്വനി said...

ഇന്ത്യയുടെ വിജയം സന്തോഷം !!!!!!!!!!!!!!!!!!!
ലോകത്തെ പ്രധാനപ്പെട്ട എല്ലാ മാധ്യമങ്ങളും ഈ വിജയത്തെ പറ്റി എഴുതി .ബി ബി സി ഒഴികെ
അവരെന്താ പറഞ്ഞതെന്നോ???
കോടിക്കണക്കിനു ദരിദ്ര രാമന്മാരുള്ള രാജ്യം അതിന്റെ വിഭവം പഴാ‍ക്കുന്നു എന്നു
!!!!????
എന്തു പറയുന്നു ലതീ..............

smitha adharsh said...

ഇതിനെപ്പറ്റി,അനില്‍ ശ്രീ എഴുതിയ പോസ്റ്റും വായിച്ചിരുന്നു..സത്യം പറയാലോ..ലതിചെച്ചി എഴുതിയ പോസ്റ്റും,അനില്‍ എഴുതിയ പോസ്റ്റും വായിച്ചാണ് ഈ സംഭവം എന്താണ് എന്ന് ഞാന്‍ മനസ്സിലാക്കിയെടുത്തത്..
നല്ല പോസ്റ്റ് ചേച്ചീ..നന്ദി

ഗീത said...

ഓ.ടോ: പ്രതിദ്ധ്വനീ, അമേരിക്കക്കാണ് ഇന്‍ഡ്യയോട് കടുത്ത അസൂയ എന്നാണ് വിചാരിച്ചിരുന്നത്. ഇപ്പോള്‍ മനസ്സിലായി ബ്രിട്ടണും അതില്‍ ഒട്ടും പിന്നിലല്ലെന്ന്.....

ഇന്‍ഡ്യ ഇങ്ങനെ എല്ലാതലത്തിലും മുന്നേറി അവരുടെയൊക്കെ അസൂയ ആളിക്കത്തിക്കട്ടേ...
ഭാരതാംബ ജയിക്കട്ടേ!
ജയ്‌ഹിന്ദ് ! വന്ദേ മാതരം !!!

amantowalkwith@gmail.com said...

Jai Hind