കുട്ടിക്കാലം മുതല്‍ റംസാന്‍ നോമ്പ് എനിക്കൊരു കൌതുകമായിരുന്നു. നോമ്പിനെക്കുറിച്ച് ആദ്യം കേട്ടത് ഞാന്‍ ഒന്നാം ക്ലാസ്സിലായിരിക്കുമ്പോള്‍ രണ്ടാം ക്ലാസ്സിലായിരുന്ന ഷക്കീലയുടെ നാവില്‍നിന്നുമാണ്.ഷക്കീലയും അനുജന്‍ ഷെഫിയും അവരുടെ അമ്മച്ചിയും ഡാഡിയും നോമ്പെടുക്കുന്ന വിശേഷങ്ങള്‍! ഞങ്ങളുടെ അയല്പക്കത്തെ മുസ്ലിം കുടുംബങ്ങളിലെ എല്ലാവരും തന്നെ അന്നൊക്കെ നോമ്പെടുത്തിരുന്നു.
“രാവിലെമുതല്‍ വൈകുന്നേരം വരെ ഒന്നും കഴിക്കാതിരുന്നാല്‍ എത്ര കഷ്ടപ്പാടണ്. നിങ്ങള്‍ക്ക് വിശക്കില്ലേ?” ഞാന്‍ അന്നൊരിക്കല്‍ അയല്‍ പക്കത്തെ റഷീദായോട് ചോദിച്ചു. “ എന്റെ ലതീ, വിശപ്പു സഹിക്കാം. ചിലപ്പോള്‍ ദാഹവും പരവേശവും വരും. ഉമ്മ വെള്ളം കോരിത്തരാന്‍ പറയുമ്പോഴാ ദാഹം കൂടുന്നത്. നല്ല വെയിലത്ത് ഞാന്‍ ദാഹിച്ചു വലഞ്ഞിരിക്കുമ്പോള്‍ ഞങ്ങടെ പാതാളക്കിണറ്റിലേക്ക് തൊട്ടിയിട്ട് തുടിച്ചു കോരുമ്പോള്‍ തന്നെ എനിക്ക് കൊതിവരും, വെള്ളം കുടിക്കാന്‍. പിന്നെ അത് കോരിയൊഴിക്കുമ്പോഴത്തെ കാര്യം പറയണോ? എങ്കിലും നോമ്പ് മുടക്കില്ല.”
മുടങ്ങാതെ നോമ്പു പിടിക്കുന്ന അവരൊക്കെ എനിക്കന്ന് അല്‍ഭുതമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്റെ സുഹൃത്തുക്കളുടെ നോമ്പു വിശേഷം എനിക്കു കൌതുകം തന്നെയായിരുന്നു. ഇത്തവണ എന്തായാലും നോമ്പ് പിടിക്കാനുള്ള തിരുമാനമെടുത്തത് ചേട്ടനാണ്. ഞാനും അതേ തീരുമാനമെടുത്തു. ഞങ്ങള്‍ക്ക് ഇതൊരു പുതിയ അനുഭവം.... ശരീരത്തിന്റെയും മനസ്സിന്റെയും ദുര്‍മേദസ്സ് നീക്കം ചെയ്യാന്‍ ഒരു ചെറിയ ശ്രമം.... പ്രതീക്ഷയില്‍ കവിഞ്ഞ വിജയം. നോമ്പെടുക്കുന്നവരെക്കുറിച്ച് മറ്റുള്ളവരുടെ വ്യത്യസ്താഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുക്കരുതെന്നും മനസ്സിലായി. ദൈവത്തിനു നന്ദി. ഈ നോമ്പിന്റെ നന്മ മനസ്സില്‍ എന്നും നിലനിന്നിരുന്നെങ്കില്‍! എല്ലാവര്‍ക്കും പെരുന്നാളാശംസകള്‍!
Monday, September 29, 2008
Subscribe to:
Post Comments (Atom)
26 comments:
ഞാന്‍ ഒത്തിരി ദിവസം കൂടിയാ, വന്നത്. നെറ്റ് പ്രോബ്ലം. ദാ....റംസാന്‍ ഇങ്ങെത്തി .വ്രത ശുദ്ധിയുടെ ഒരു മാസം കടന്ന് പോയതറിഞ്ഞില്ല.ഇതെനിക്ക് പുത്തന്‍ അനുഭവം. എല്ലാവര്‍ക്കും റംസാന്‍ ആശംസകള്‍.
അങ്ങനെ ഡയറ്റ് ചെയ്ത് വെയിറ്റ് കുറയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ഡയറ്റീഷ്യന്‍സ് പറയുന്നത് ചേച്ചീ..
വിശ്വാസത്തിന്റെ പേരിലാണെങ്കില്‍ ഒ കെ
:)
റംസാന്‍ ആശംസകള്‍ തിരിച്ചും
ആശംസകള്‍,
കിറുങ്ങിയെങ്ങാനും വീണൊ!?
പകലു പട്ടിണീം രാത്രി തീറ്റയുമെന്നാ നോമ്പിനെക്കുറിച്ചുള്ള പൊതു ധാരണ, രാത്രി മുഴുവനും കഴിക്കാനായി ഒന്നിരുന്നു നോക്കണം അപ്പോഴറിയാം,
പ്രയാസി രാത്രീം കഴിപ്പില്ല
ഇപ്പൊ എന്നെക്കാണാന്‍ ഭൂതക്കണ്ണാടി വെച്ച് നോക്കണം..:)
ഒമ്പതു വയസ്സുകാരിയായ കൊച്ചനിയത്തി നോമ്പെടുത്ത് തളര്‍ന്നിരിക്കേ ഉമ്മയോട് പറഞ്ഞ വാക്കുകള്‍ ഇന്നുമോര്‍ക്കുന്നു 'ഇന്നെനിക്ക് മൂന്ന് പത്തിരി തരണം ട്ടാ ഉമ്മാ', എന്നാല്‍ നോമ്പു തുറന്ന ശേഷം ഒരു പത്തിരിയും വയറു നിറയെ വെള്ളവും കുടിച്ച് നോമ്പു പൂര്‍ത്തിയാക്കിയതിലെ സന്തോഷം പങ്കു വെക്കുന്നതിനിടയില്‍ ഭക്ഷണക്കാര്യം പോലും മറന്ന കൊച്ചനിയത്തിയെ ഇന്നുമോര്‍ക്കുന്നു'. പകലു മുഴുവന്‍ നോമ്പും രാത്രി മുഴുവന്‍ ഭക്ഷണവും എന്ന സ്ഥിരം പല്ലവി കേട്ടെഴുതിയതാണ്.. മനസ്സിന്‍റെ നിയന്ത്രണം തന്നെ പ്രധാനം..
ആശംസകള്‍.
ദൈവമേ പട്ടിണിക്കിടല്ലേ... എന്ന് പ്രാര്‍ത്ഥിച്ച് നടക്കുന്ന മനുഷ്യന്‍ ദിവസം മുഴുവന്‍ പട്ടിണിക്കിരിക്കണമെന്ന് ദൈവം പറഞ്ഞു എന്ന് എങ്ങനെയാ വിശ്വസിക്കുക? വിശപ്പിന്റെ വില അറിയാനാണെന്ന് പറഞ്ഞാല്‍ അതിന് ഒരു മാസം നോമ്പ് നോക്കണം എന്നില്ലല്ലോ. ഒരു ദിവസം കൊണ്ട് അറിയാമല്ലോ. ഇല്ലാത്തവന് കൊടുക്കാന്‍ വേണ്ടിയാണ് എന്ന് കരുതിയാല്‍ തന്നെ ഇല്ലാത്തവന്‍ എന്തിന് നോമ്പെടുക്കണം എന്ന് ചോദിക്കാം.
ഏതായാലും നന്മ വരട്ടെ. മനസ്സില്‍ നന്മ ഉണ്ടായാല്‍ മതി മനുഷ്യന്‍ നന്നാകും. അതിന് നോമ്പെടുക്കണം എന്നില്ല.
ഞാനും ചിലപ്പോള്‍ ഇങ്ങനെയൊക്കെ അനുഷ്ഠിക്കറുണ്ട്. പ്രഭാതഭക്ഷണം ലഘുവായികഴിക്കും, പിന്നെ രാത്രി ഒന്‍പത് മണി വരെ ഒന്നും കഴിക്കില്ല. ഒന്‍പത് കഴിയുമ്പോള്‍ അത്താഴം മിതമായി കഴിക്കും. ശരീരം ഫ്രീ ആകുന്നതുപോലെ തോന്നും...
ലതി,
എല്ലാ മതങ്ങളിലും ഉണ്ട് ഇതുപോലെ ഉപവാസവും ഒരിക്കലൂണും മറ്റും. ഇനി മതങ്ങള്‍ പറഞ്ഞില്ലെങ്കിലും അത്യാവശ്യ ചിട്ടകളൊക്കെ നമുക്കുമാകാം.
മലപ്പുറം കോഴിക്കോടു ജില്ലകളില്‍ റംസാന്‍ കാലത്ത് യാത്ര പോയാല്‍ മിക്കവാറും നമുക്കും നോമ്പെടുക്കാം. പച്ച വെള്ളം കിട്ടില്ല അങ്ങാടികളില്‍.
ഹോ...എനിക്ക് ഇത് ചിന്തിക്കാന്‍ പോലും പ്രയാസം....
എല്ലാവര്‍ക്കും പെരുന്നാളാശംസകള്‍!
എന്തിന്റെ പേരിലായാലും,നോമ്പ് എടുക്കുന്നത്... നല്ലത് തന്നെ,
പെരുന്നാള്‍ ആശംസകള്‍..
അറബിരാജ്യത്ത് കാലുകുത്തിയതിന് ശേഷം 4 പ്രാവശ്യം ഞാനും നോമ്പെടുത്തിട്ടുണ്ട്.അതിന്റെ നന്മ മനസ്സിലാക്കിയിട്ടുണ്ട്.
എല്ലാവര്‍ക്കും പെരുന്നാളാശംസകള്‍.
നന്നായിട്ടുണ്ട് ആശംസകൾ...
ഭക്ഷണം കുറയ്ക്കുന്നതും, ചിലപ്പോൾ ഒക്കെ ഉപേക്ഷിക്കുന്നതും നല്ലതുതന്നെ.
അതിലൂടെ മിച്ചം വയ്ക്കാൻ കഴിഞ്ഞ പണം സാധുക്കൾക്ക് നൽകിസഹായിക്കുകയും, ഭക്ഷണം അന്നത്തിന് മുട്ടുള്ളവനുമായി പങ്കുവയ്ക്കുകയും ചെയ്യുമ്പോൾ അത് അർത്ഥവത്താകും അതില്ലൊടെ പുണ്യവും ലഭിക്കും.
nalla kaaryam...
നല്ല കാര്യം ലതിചേച്ചീ..ഒരു നേരത്തെ ഭക്ഷണം കഴിക്കുന്ന സമയം അലപ്ം ഒന്നു വൈകിയാല്‍ ഭ്രാന്തു പിടിക്കുന്ന എനിക്കൊന്നും ഈ പണി പറ്റില്ല,..തിങ്കളാഴ്ച്ച നോമ്പു നോല്‍ക്കാന്‍ പോലും പറ്റില്ലാന്ന് എനിക്ക് മനസ്സിലായിട്ടൂണ്ട്.
ഏവര്‍ക്കുമെന്റെ ഹാര്‍ദ്ദമായ ചെറിയ പെരുന്നാള്‍ ആശംസകള്‍
ഈദുല്‍ ഫിത്ത്‌ര്‍ എന്ന ചെറിയ പെരുന്നാള്‍ നോമ്പെടുത്തവരുടെ ആഘോഷമാണെന്നാണ്...
പെരുന്നാള്‍ ആശംസകള്‍...
lathy...nombeduthathinu abhinandanangal.
:)
oru diavsam aano, atho motham nombedutho?
Abhiprayam ariyicha ellavarkkum nandi. Marykkutty, ella divasavum njanum Subhash chetanum nompeduthu.
ബൂലോകര്‍ക്ക് മുഴുവന്‍ ഈദാശംസകള്‍ നേരുന്നു
ഫലത്തില്‍ ഒരു മുഴുവന്‍ ദിവസവും (24 മണിക്കൂര്‍) ഉപവസിക്കുക എന്നത് ഞാനും ചെയ്തിട്ടുണ്ട്. ഒരു ദിവസം അത്താഴം കഴിഞ്ഞാല്‍ പിന്നെ പിറ്റേന്ന് സന്ധ്യക്ക് വിളക്കു കൊളുത്തിയ ശേഷം മാത്രം ഭക്ഷണം കഴിക്കും. പക്ഷേ വെള്ളം, ചായ തുടങ്ങിയ പാനീയങ്ങള്‍ കഴിക്കും. എന്നാലും പിറ്റേന്ന് വൈകുന്നേരമാകുമ്പോഴേക്ക് വല്ലാതെ തളരും. എത്രയായാലും മനസ്സിനൊരു സംതൃപ്തി തരുന്ന അനുഭവം തന്നെ, നോമ്പെടുക്കുക, വ്രതം നോക്കുക എന്നൊക്കെ പറയുന്നത്.
ദാ നോമ്പകന്നു പോയ സങ്കടം ഇതുവരെ മാറിയിട്ടില്ല, എത്രത്തോളം രക്ഷിതവിന്കലെക്കുള്ള വിളി കേട്ടു എന്നറിയില്ല.നോമ്പിന്റെ ചൈതന്യം പറഞ്ഞറിയിക്കാന്‍ പറ്റാത്ത മഹാത്വതിലെക്കാന്..............ദൈവത്തിന്റെ ദിവസങ്ങള്‍...........എത്ര മനോഹരമായിരുന്നു ആ രാത്രികള്‍...........ചേച്ചിക്ക് റംസാന്‍ ആശംസകള്‍........shafeek
എല്ലാവരും കരുതുന്നത് പോലെ നോമ്പെന്നത് ഭക്ഷണം ഉപേക്ഷിക്കല്‍ മാത്രമല്ല.
നാവിനെ സൂക്ഷി ക്കാത്തവന്‍റെ നോമ്പ് ദൈവത്തിന് ആവശ്യമില്ലെന്ന് മുഹമ്മദ് നബി
പഠിപ്പിച്ചു .
വിചാര വികാരങ്ങളില്‍ നന്മ കാത്തു വയ്ക്കാതെയുള്ള ഉപവാസം ഉപവാസമല്ല.
ഇന്ന് കൂടുതലും മതം ഫാഷനായിരിക്കുന്നു ...അല്ലെങ്കില്‍ മതം തീവ്രമായിരിക്കുന്നു...മതം മതമായി ഉള്‍ക്കൊള്ളുന്നവര്‍ കുറവാണ്...മതത്തിന്റെ അന്ത സത്തകള്‍ ഉള്‍ കൊണ്ട് നന്മ പ്രചരിപ്പിക്കാന്‍ മുതിരുന്നവര്‍ ആരുണ്ട്...?
പണ്ട് ചന്ദന കുറി തൊട്ടവനെ കണ്ടാല്‍ ഒരു ഐശ്വര്യമായിരുന്നു...
അതു പോലെ തൊപ്പിയിട്ടവനെ കണ്ടാല്‍ ബഹുമാനമായിരുന്നു ..
ഇന്ന് മാറിയ നിര്‍വ്വചനങ്ങളില്‍ പരസ്പരം ഭീതിയോടെ കണ്ടു തുടങ്ങുന്ന വിശാസികള്‍...
മതം വിറ്റു തിന്നുന്ന പുരോഹിതര്‍...
അവര്‍ക്കിടയില്‍ നിന്നുമിറങ്ങി...
മതമെന്നത് മാനവിക നന്മയ്ക്കാണെന്ന് മനസ്സിലാക്കി ജീവിക്കാന്‍ തയ്യാറാകുന്നവരെ ഞാന്‍ ബഹുമാനിക്കുന്നു...
ആ അര്‍ഹിക്കുന്ന ബഹുമാനത്തോടെ...
ലതിക ചേച്ചിക്ക് ആശംസകള്‍....
വല്ലപ്പോഴും ഭക്ഷണം കഴിക്കുന്നവര്‍ക്ക് നോമ്പ് ഇല്ലങ്കിലും പ്രശ്നമില്ല ചേച്ചി ..മനസ്സില്‍ നന്മയില്ലങ്കില്‍ ഏത് നോമ്പുകൊണ്ടും ഒരുപ്രയോജനവും ഇല്ല. പിന്നെ അവനോന്‍റെ സ്വാര്‍ത്ഥത...ഛേ..അവനോന്‍റെ ശരീരം നന്നാവും അല്യോ ചേച്ചി....
ലതി ചേച്ചിയുടെ നല്ല മനസ്സിനെയാണ് ഞാൻ ഇവിടെ കണ്ടത്. വൃതം അനുഷ്ടിക്കുക അത് വിശ്വാസങ്ങളുടെ പേരിലാകുമ്പോൾ ഒരുപാട് നിയമങ്ങളുണ്ട്. പക്ഷേ അയൽക്കാരന്റെ നോമ്പിനെ കണ്ട് മനസ്സിലാക്കി അവരെപ്പോലെ നോമ്പെടുക്കാൻ തോന്നിയ ചേച്ചിയുടേയും ചേട്ടന്റേയും തീരുമാനം നന്നായി. നോമ്പെന്നാൽ ആഹാരം ഉപേക്ഷിക്കൽ മാത്രമല്ല. പലരിലും അത്തരം തെറ്റിദ്ധാരണകൾ ഉണ്ട്.
നല്ല കാര്യം,അപ്പോള്‍ പെരുന്നാളും കാര്യമായി ആഘോഷിച്ചു കാണുമല്ലോ !
Post a Comment