Saturday, August 9, 2008

നിരക്ഷരനും ‘മധുരം മലയാളവും‘ പിന്നെ ഞാനും

അമ്പാടീ,
ഞങ്ങള്‍ രണ്ടുപേരും കുറച്ചു ദിവസമായി ഇരിപ്പായിപ്പോയി.ജൂലൈ 30നുണ്ടായ അപകടം തന്നെ കാരണം.എനിക്കു ചതവും നീരുമൊക്കെയായിരുന്നെങ്കില്‍, ചേട്ടനു കീഴ്ത്താടിയില്‍പല്ലുകള്‍ക്കും ചുണ്ടിനുമിടയ്ക്ജ് 3 തുന്നലുകള്‍.നല്ല വേദനയാ..ഉര്‍വശീ ശാപം ഉപകാരം എന്ന മട്ടിലല്ലേ ഞാന്‍ പിറ്റേന്നു തന്നെ “കുളിരുമ്പോള്‍ കീട്ടുന്ന പുതപ്പുകള്‍”മറക്കാനാവാത്തവര്‍ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്. കര്‍ക്കിടകമാസത്തിലെ രാമായണപാരായണം പതിവാ. ഒച്ചിഴയുന്ന വേഗത്തിലായിരുന്ന ആ കൃത്യം പുരോഗതിയിലാക്കി. പിന്നെയും സമയം ബാക്കി. ബൂലോകത്തു കറക്കം തന്നെ പരിപാടി. ഒരു ദിവസം ക്ഷമയുടെ നെല്ലിപ്പലക കണ്ട ചേട്ടന്റെ കമന്റ്. “മാസം അന്‍പതിനായിരവും ഒരുലക്ഷവുമൊക്കെ സമ്പാദിക്കുന്നവര്‍ക്കു പറ്ഞ്ഞിട്ടുള്ളതാ ലതീ ബ്ലോഗിങ്.”
ഞാനൊന്നു പതറി. ചെലവ് കൂട്ടുക,വരവ് കുറക്കുക എന്ന മുദ്രാവാക്യവുമായി ഇങ്ങനെ എത്രനാള്‍?
ഞാന്‍ ചിന്തിച്ചു. “ശരിയാ ചേട്ടാ, ഞാന്‍ ഇനി ബൂലോകത്തേക്കില്ല.” ഞാന്‍. ഒരു പകല്‍ മുഴുവന്‍
മൌസില്‍ ഞാന്‍ സ്പര്‍ശിച്ചതേയില്ല. ഒടുവില്‍ നിര്‍ബന്ധിത മനപരിവര്‍ത്തനം. “ലതീ, ഞാന്‍ ചുമ്മാ പറഞ്ഞതാ, നീ അങ്ങനെയെങ്കിലും വല്ലതും എഴുത്.”
അമ്പാടീ, സത്യമായും ഞാന്‍ ഒരു കത്തു പോലും എഴുതാന്‍ മടി പിടിച്ചിരിക്കുമ്പോഴാ, ഞാനും സുഭാഷ് ചേട്ടനും അമ്പാടിയെക്കാണാന്‍ ‍23/5/2008-ല്‍ മുനമ്പത്തു വന്നതും, നിരക്ഷരന്റെ ബ്ലോഗ് ഞങ്ങള്‍ ശ്രദ്ധിക്കുന്നതും,
അന്നുതന്നെ അമ്പാടി എനിക്കു ഈ ബ്ലോഗ് ഉണ്ടാക്കിത്തന്നതുമൊക്കെ.“ ചേച്ചി എഴുതിയ ഏതെങ്കിലു
മൊരു കവിത എന്നു ചോദിച്ചപ്പോള്‍, ഞാന്‍ മധുരം മലയാളം എഴുതി. അങ്ങനെ എന്റെ ആദ്യ സൃഷ്ടി
മലയാളം ബ്ലോഗില്‍ വന്നു. കോട്ടയത്തു തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ആകാംക്ഷയോടെയാണ് ബ്ലോഗില്‍ കയറിയത്. കാപ്പിലാന്‍, mass sharjah, അനൂപ് എസ് നായര്‍ കോതനല്ലൂര്‍, പാമരന്‍,വേണു,മൃദുലന്‍,കാവാലന്‍,ഷിബു,ഹരീഷ് തൊടുപുഴ,rare rose,ജിഹേഷ്,ബഷീര്‍ വെള്ളറക്കാട്,മുസാഫിര്‍,ശിവ,ഫസല്‍,ശ്രീ,james bright,വല്യമ്മായി എന്നീ ബൂലോകര്‍ അഭിപ്രായവുമായി എത്തിയിരുന്നു.അമ്പാടിയാണ് എല്ലാവരേയും അങ്ങോട്ട് പറഞ്ഞയച്ചതെന്നും എനിക്ക് മനസ്സിലായി.എന്തായാലും നവാഗതയായ എന്നെ എല്ലാവരും സ്നേഹപൂര്‍വം സ്വീകരിച്ചതിനു നന്ദി.

എന്റെ സൃഷ്ടികള്‍ അഗ്രിഗേറ്ററുകളില്‍ എത്തും മുന്‍പേ പ്രസിദ്ധീകരിച്ച ‘മധുരം മലയാളം’ എന്ന കവിത എഴുതാനുണ്ടായ സാഹചര്യം അന്ന് പറയുവാന്‍ പറ്റിയില്ല.2002-ല്‍ ആണെന്നു തോന്നുന്നു, കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മാതൃഭൂമി ദിനപ്പത്രത്തിന്റെ ‘മധുരം മലയാളം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യേണ്ടത് ഞാനായിരുന്നു.ആയിരത്തിലേറെ വിദ്യാര്‍ത്ഥിനികളുള്ള കലാലയമാണ്.ഒരു പ്രസംഗം ഒഴിവാക്കി കുട്ടികള്‍ക്കു വേണ്ടി ഞാന്‍ ഒരു കവിത ചൊല്ലി.1956-ല്‍ മഹാകവി പാലാ രചിച്ച ‘മംഗളമോതട്ടെ!’ എന്ന കവിത

പുഞ്ചിരിതൂകി വരുന്നൂ നമ്മുടെ
സഞ്ചിത സുകൃതം മലയാളം
.............................................
.............................................

നീതികളവിടെ പ്പൂത്തുതളിര്‍ക്കും
മംഗളമോതട്ടെ!.

അന്നു വൈകുന്നേരം ചെറായിലേക്കു പോകുമ്പോഴും ഈ കവിതയുടെ ഈണം മനസ്സില്‍ തങ്ങി നിന്നിരുന്നു.ഒപ്പം മധുരം മലയാ‍ളമെന്ന വാക്കും.മകാരം മാത്യുവിനു മാത്രമല്ല,മലയാളികള്‍ക്ക് പൊതുവേയുള്ള മകാര പ്രേമം എന്നിലും കടന്നു കൂടി.മ,മാ,മി,മീ..........മൌ,മം,മ:-ല്‍ തുടങ്ങുന്ന ,കുട്ടികള്‍ക്കു വേണ്ടിയുള്ള കൊച്ചു കവിത-‘മധുരം മലയാളം’-അങ്ങനെ ആ യാത്രയില്‍ രൂപം കൊണ്ടു.ബ്ലോഗിലെ എന്റെ ആദ്യ സൃഷ്ടി വായിക്കാത്തവര്‍ക്ക് വേണ്ടി ഒരിക്കല്‍ കൂടി.

"മലയാളിക്കിന്നുണര്‍ത്തുപാട്ടായ് മധുരം മലയാളം
മാതൃഭൂമിക്ക‌ഭിമാനിക്കാന്‍ മധുരം മലയാളം
മിന്നും പൊന്നിനെ വെല്ലാന്‍ പോരും മധുരം മലയാളം
മീനച്ചൂടിനു കുളിരു പകര്‍ന്നീ മധുരം മലയാളം
മുത്തശ്ശിക്കഥ കേട്ടു മയങ്ങാന്‍ മധുരം മലയാളം
മൂവന്തിക്കൊരു നാമജപത്തിനു മധുരം മലയാളം
മൃഷ്ടാന്നത്തിനു ശേഷമതത്രെ മധുരം മലയാളം
മെല്ലെ ചൊല്ലു തുടങ്ങും കുഞ്ഞിനു മധുരം മലയാളം
മേടപ്പത്തിനു കാവില്‍ മേളം മധുരം മലയാളം
മൈക്കണ്ണിക്കൊരു മംഗല്യക്കുറി മധുരം മലയാളം
മൊട്ടിടുമോരോ പ്രണയത്തിന്നും മധുരം മലയാളം
മോഹന സുന്ദര സ്വപ്നം നെയ്യാന്‍ മധുരം മലയാളം
മൌലികമല്ലോ മായികമല്ലീ മധുരം മലയാളം
മംഗളമോതാന്‍ മലയാളിക്കീ മധുരം മലയാളം
മറക്കുമോ നാം മരിക്കുവോളം മധുരം മലയാളം

അമ്പാടീ... കടപ്പാട് ഏറെയാണ്.ബ്ലോഗിന്റെ കാര്യത്തില്‍ തീര്‍ത്തും നിരക്ഷരയായിരുന്ന എന്നെ ഇവിടെ വരെ എത്തിച്ചല്ലോ......,ഒത്തിരി സന്തോഷം,അമ്പാടീ, അല്ല, നിരക്ഷരാ....

12 comments:

ജെയിംസ് ബ്രൈറ്റ് said...

വളരെ മധുരമുള്ള ഈ അനുഭവം പങ്കുവച്ചതിനു നന്ദി.

കാപ്പിലാന്‍ said...

സത്യം പറഞ്ഞാല്‍ അന്ന് ഞാന്‍ സംശയിച്ചു ലതി ചേച്ചി ,കാരണം നിരക്ഷരന്റെ ബ്ലോഗിന്റെ അതെ ഗുണവും മണവും .ആയിടക്കാണ് റോസ് ബ്ലോഗുകളെ കുറിച്ച് ഒരു കവിത എഴുതുന്നത്‌ .അപ്പോള്‍ ഞാന്‍ എല്ലാ ബ്ലോഗുകളും സന്ദര്‍ശിച്ചു .ഇപ്പോഴും ഞാന്‍ മിക്ക ബ്ലോഗുകളും പോകും എങ്കിലും കമെന്റുകള്‍ എഴുതാറില്ല അധികം .പിന്നെ നിരന്റെ ബ്ലോഗിലെ ഒരു നിത്യ സന്ദര്‍ശകന്‍ കൂടിയാണ് ഞാന്‍ .
ആ ഓര്‍മ്മകള്‍ പങ്ക് വെച്ചതിനും ,ലതി ചേച്ചിയെ ബൂലോകത്ത് എത്തിച്ചതിനും രണ്ടു പേര്‍ക്കും നന്ദി അറിയിക്കട്ടെ
ആശംസകള്‍ :)

പാമരന്‍ said...

:)

ജിജ സുബ്രഹ്മണ്യൻ said...

അപ്പോള്‍ നിരക്ഷരന്‍ ചേട്ടന്റെ വിളിപ്പേരു അമ്പാടി എന്നാ അല്ലേ...ബ്ലോഗ്ഗിങ്ങിലേക്ക് എത്താനുള്ള സന്ദര്‍ഭം വിവരിച്ചതു നന്നായി..ഒനിയും ഒത്തിരി ഒത്തിരി എഴുതൂ ചേച്ചീ..

OAB/ഒഎബി said...

അങ്ങനെയങ്ങനെ ആ വഴി ഈ മധുരമലയാളത്തെ അറിയാന്‍ ഞങ്ങളുമെങ്ങനെയോ എത്തി.

Rare Rose said...

മലയാളത്തിന്റെ മധുരവുമായി എത്തിയ ലതി ചേച്ചീ..,..ഇനിയുമൊരുപാടെഴുതൂ...:)

joice samuel said...

നന്നായിട്ടുണ്ട് ചേച്ചി....
ഇനിയും പ്രതീക്ഷിക്കുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!

കുഞ്ഞന്‍ said...

ലതി ചേച്ചി..

അപകടത്തില്‍പ്പെട്ട ചേച്ചിയുടെയും ചേട്ടന്റെയും ആരോഗ്യം എത്രയും പെട്ടെന്ന് വീണ്ടു കിട്ടട്ടെ..! കൂടെ ഒരു കിലൊ മുന്തരിയും ആപ്പിളും ചേച്ചിക്കു തരുന്നു.

ചേച്ചിയെ ബൂലോഗത്തെത്തിച്ച നിരന് നന്ദി പറയുന്നു.

എങ്ങിനെയായിരുന്നു അപകടം..?

ബിന്ദു കെ പി said...

സത്യം പറയട്ടെ, “നിരക്ഷരനും ‘മധുരം മലയാളവും‘ പിന്നെ ഞാനും" എന്ന തലക്കെട്ടാണ് എന്നെ ഇതിലേക്ക് ആകര്‍ഷിച്ചത്. കഴിഞ്ഞാഴ്ച എന്റെ വീട്ടില്‍ സൌഹൃദ സന്ദര്‍ശനം നടത്തിയ നിരക്ഷരനോടുള്ള അടുപ്പക്കൂടുതല്‍ കൊണ്ടാവാം.
ഏതായാലും മലയാളത്തിന്റെ മധുരം തുളുമ്പൂന്ന കവിത നന്നായി. ആശംസകള്‍.

ഗോപക്‌ യു ആര്‍ said...

മറക്കുമോ നാം മരിക്കുവോളം മധുരം മലയാളം

...klakkiyittud..
valare ishtamaayi...

Manikandan said...

ലതിചേച്ചി, ചേട്ടനും ചേച്ചിയും എത്രയും വേഗം സുഖം പ്രപിക്കട്ടെ എന്നാശംസിക്കുന്നു.

ചേച്ചിയുടെ “അമ്പാടി” യോട് എനിക്കുള്ള നന്ദിയും വളരെ വലുതാണ്. ജോലി സംബന്ധമായി വളരെയധികം യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ. പലപ്പോഴും ഇത്തരം യാത്രകളിൽ ചിത്രങ്ങളും എടുക്കാറുണ്ട്. എന്നാൽ അവ ഒരു ബ്ലോഗാക്കുന്നതിനെക്കുറിച്ചുള്ള ആലോചന ഒന്നും എനിക്കില്ലായിരുന്നു. മനോജേട്ടന്റെ പ്രചോദനം ആണ് ആ ചിത്രങ്ങൾ എല്ലാം ക്രോഡീകരിക്കുന്നതിനും ഒരു പ്രത്യേക ബ്ലോഗ് ആക്കുന്നതിനും കാ‍രണമായത്. ഇന്നു യാത്രകളിൽ ചിത്രങ്ങൾ എടുക്കാൻ മാത്രമല്ല അവയെപ്പറ്റി കൂടുതൽ അറിയാനും ഞാൻ ശ്രദ്ധിക്കറുണ്ട്.

ചേച്ചി തുടർന്നും എഴുതണം എന്ന ഒരു അഭ്യർ‌ത്ഥനയും എനിക്കുണ്ട്.

Anonymous said...

Well well well......