മലയാളിയുടെ നാവിലേക്ക് ‘അടിപൊളി‘ എന്ന വാക്ക് കടന്നു കൂടിയിട്ട് ഒരുപതിറ്റാണ്ടിലേറെയായി.
അടിയും പൊളിയും അടിക്കലും പൊളിക്കലും ഒക്കെ പണ്ടേയുള്ള വാക്കുകളാണെങ്കിലും ,’അടിപൊളി’
എന്ന വേറിട്ട വാക്കു ഭാഷയില്‍ കുറച്ച് കാര്യമായി, അതിലേറെ കളിയായി, അല്പം ഇടം കണ്ടെത്തി
ഇന്നും നിലകൊള്ളുന്നു. പരസ്യ വാചകങ്ങളില്‍,ചലച്ചിത്ര ഗാനങ്ങളില്‍,നിത്യ സംഭാഷണങ്ങളില്‍
എല്ലാം. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മാതൃഭൂമി ദിനപ്പത്രത്തില്‍ ശ്രീ. കല്പറ്റ നാരായണന്
‘മലയാളിയുടെ അടിപൊളി’ എന്നൊരു ലേഖനം എഴുതിയത് വായിച്ചതോര്‍ക്കുന്നു.
1997-ല്‍ ഞാന്‍ യാത്രക്കിടയില്‍ കേട്ട ഒരു സംഭാഷണം.
മധ്യവയസ്കന്: ഇവിടെ മഴ എങ്ങനുണ്ടായിരുന്നു കാരണവരേ?
വൃദ്ധന്: നല്ല! അടി! പൊളി! മഴയായിരുന്നു കേ..ട്ടോ..!
സത്യം പറഞ്ഞാല്‍ ഈ സംഭാഷണം ആണു എന്നെ ഈ സൃഷ്ടിയിലേക്കു നയിച്ചത്.
‘അടിപൊളി‘ എന്ന വാക്ക് നന്നായി എന്നതിനും അതിശയോക്തി പറയാനും,മറ്റു പല ആശയങ്ങള്‍
കൈമാറാനും അനസ്യൂതം ഉപയോഗിച്ചു വരുമ്പോള്‍ 97-ല്‍ കുറിച്ച വരികള്‍ ബൂലോക സോദരങ്ങള്‍
ക്കായി പബ്ലിഷ് ചെയ്യുന്നു. മനസ്സില്‍ വായിക്കതെ ,ഉച്ചത്തില്‍ ചൊല്ലി അഭിപ്രായം അറിയിക്കണേ...
അടിപൊളി!
ആരോ പറഞ്ഞൊരു വാക്ക്, അടിപൊളി
എന്നോ പറഞ്ഞൊരു വാക്ക്, അടിപൊളി
ആരെന്നുമെന്തെന്നുമേതെന്നുമറിയാതെ
ഏതൊരു നാവിലുമേറുന്ന വാക്ക്- അടിപൊളി.
കാതിന്നു മേളമീ കൊച്ചു വാക്ക്
ശ്രോതാക്കളേറ്റുചൊല്ലുന്നവാക്ക്
ഏതോ ‘സിനിമ‘യിലേറിയോ മറ്റോ
‘കോതക്കു പാട്ടാ‘യ് ഭവിച്ച വാക്ക്-അടിപൊളി.
ലേഖകര്‍, ഗാനരചയിതാക്കള്‍ ചില-
കാധി{?}കരുള്പ്പെട്ട സാഹിത്യ താരങ്ങള്‍
വാക്കുകള്‍ക്കായി പരതുന്ന നേരത്ത്,
‘സക്കാത്ത്’ വാക്കൊന്നു കോറിയിട്ടു- അടിപൊളി.
കാമ്പസ്സിലാപ്പീസിലമ്പലമുറ്റത്ത്,
പള്ളീടെചാരത്തുമെല്ലായിടത്തുമാ-
രെന്തുപറഞ്ഞാലുമെല്ലാരു-
മോതുന്ന വാക്ക്-അടിപൊളി.
കാലത്തെഴുന്നേറ്റ്, തീപിടിപ്പിച്ചമ്മ
കട്ടനൊരുക്കി വിളിക്കവേയച്ച[?]ന്
കട്ടിലേന്നേറ്റുടനക്കാപ്പിയൊന്ന്
ചുണ്ടോടു ചേര്ത്തുകൊണ്ടമ്മയോടായ്-“അടി!പൊളി!”
രാവിലെ സ്കൂളിലേക്കോടും കിടാവിന്റെ
കോലവും നോക്കിനിന്നേട്ടനോതീ”അടിപൊളി!”
കോളേജിലായൊരു’ബ്യൂട്ടിയെ’ കണ്ടൊരു
‘കോളിനോസേ’കിയാ ‘ഹീറോ’ ചൊല്ലി-‘അടിപൊളി’
കാലത്തുമുച്ചക്കും വൈകിട്ടുമെല്ലാം
കോലോത്തെയൂണു മടുത്ത തമ്പ്രാന്
പട്ടണംതന്നിലെ ‘ബാറോട്ട’ലേറീട്ട്
പട്ടാപ്പകല്‍ മുതല്‍ മദ്യപാനം
പാട്ടുപാടീയയാള്,നൃത്തമാടീ..പിന്നെ
ഹോട്ടലിലാകെ മുഴക്കിയോതി “അ..ടി! പോ..ളി!”
പാതിരാവായപ്പോള്‍ കാലുറയ്ക്കാതയാള്
പാതയോരത്തു ചെരിഞ്ഞതു കണ്ടൊരാള് - “അടിപൊളി!”
അന്തിക്കു നാമം ജപിക്കാതെ കുട്ടികള്‍
മുന്തിയ ടി.വീടെ മുന്നിലിരുന്നിട്ട്
പന്തു കളിക്കുന്ന ക്യാപ്റ്റന്റെ ബാറ്റിങ്ങി-
ലന്തിച്ചുറക്കെ വിളിച്ചുകൂവി “അടി!പൊളി!”
കാലമേല്പ്പിക്കുന്നൊരാഘാതമേറ്റ്
കാലേയമപുരി പൂകുവാനാശിക്കു-
മപ്പൂപ്പനമ്മൂമ്മ എന്നിവരേയവര്
അങ്ങേപ്പുറത്തൊരു കോണിലാക്കി
വെറ്റിലച്ചെല്ലം നിറയ്ക്കില്ല
ഒറ്റയ്ക്കിരിക്കുമ്പോള്‍ മിണ്ടില്ലയെങ്കിലും
കൃത്യമായാഹാരമൌഷധമെന്നിവ
നിത്യവും നല്കുവാനുണ്ടൊരു ‘ഹോം നഴ്സ്.’
വന്നെങ്കില്‍ ചാരെ പൊന്മക്കളെന്നാല്
അന്നേരമുണ്ടൊരു കാഴ്ച തീര്‍ച്ച
തീര്‍ന്ന നിശ്വാസം ഉതിര്‍ന്ന
കണ്ണീരാല്‍ ഒരാള്‍ മറ്റാള്ക്കരികേ
ആരുകണ്ടോതുകയില്ലന്നതുകണ്ട്
ചാരുതയേറുന്ന പേരക്കിടാവൊരാള് -“അടിപൊളി!”
അടിപൊളി മുത്തശ്ശി പോയേ..........
നന്നായടിച്ചുപൊളിച്ചു പിരിഞ്ഞു പോയേ!!!!!!!
Sunday, August 3, 2008
Subscribe to:
Post Comments (Atom)
13 comments:
കവിത വൈകി പബ്ലീഷ് ചെയ്തതിനാല്‍ ആരും കണ്ടില്ല.അഗ്രിഗേറ്ററില് വന്നതുമില്ല.Introduction ആദ്യം പബ്ലീഷ് ചെയ്തപ്പോള്‍ വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്ക് നന്ദി.കവിത വായിക്കാനായി ബൂലോകരുടെ അനുവാദത്തോടെ വീണ്ടും പ്രസിദ്ധീകരിക്കുന്നു.
kaithamullu : കൈതമുള്ള് said...
അടിപൊളി!
-ഇനി അര്‍മാദിച്ചോളൂ!
June 18, 2008 1:52 PM
-------------------------------------
ഇട്ടിമാളു said...
അര്‍ത്ഥം മാറിപ്പോയ ഭയങ്കരം ..അതും അടിപൊളിയല്ലെ
June 18, 2008 2:33 PM
--------------------------------------
ഹരീഷ് തൊടുപുഴ said...
അടിപൊളി! അടിപൊളി!
June 18, 2008 4:43 PM
--------------------------------------
ബഷീര്‍ വെള്ളറക്കാട് said...
ഒരിയ്ക്കല്‍ ഈ അടിപൊളി എന്ന വാക്കിനു പകരം ഒരാള്‍ തല്ലിപ്പൊളിയായിട്ടുണ്ടെന്ന് പറഞ്ഞത് ഒര്മ്മവന്നു..
അടി ക്ക് പകരം തല്ല്..
അടിപൊളി.. = തല്ലിപ്പൊളി..
എങ്ങിനിണ്ട്.. ?
June 18, 2008 6:14 PM
---------------------------------------
വാല്മീകി said...
ഞാന്‍ ആദ്യമായി ആ വാക്ക് കേള്‍ക്കുന്നത് 93ല്‍ ആണ്. തൃശൂരില്‍ നിന്നും ഒരു ക്യാമ്പില്‍ പങ്കെടുക്കാന്‍ വന്ന ഒന്നു രണ്ട് പയ്യന്മാരില് നിന്നും. ഇത് ഇത്ര അടിപൊളി സംഭവം ആവുമെന്ന് അന്ന് അറിഞ്ഞില്ല.
June 19, 2008 12:59 AM
----------------------------------------
അനൂപ് കോതനല്ലൂര്‍ said...
അടിപൊളി.ചെത്ത്,ഭേഷാട്ടൊ നാം എത്രയെത്ര പദങ്ങള്‍ നിത്യജീവിതത്തില്‍ ഇങ്ങനെ ഉപയോഗിക്ക്ക്കുന്നു ശരിയായ പദങ്ങളുടെ അര്ഥത്തിന് അതു ഉപയോഗിക്കുമ്പോള്‍ പല ദ്വായാര്ഥങ്ങളും ഉണ്ട് എന്നതും ഇന്ന് ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യമാണ്.
June 19, 2008 1:46 AM
----------------------------------------
മാണിക്യം said...
വാല്മീകിയുടെ കണക്ക്
ശരിയാ 1992- 93 ല്‍ ആണ് “അടിപൊളി!” ,
ഇറങ്ങിയത് ആദ്യകാലത്ത്
പാട്ടും സിനിമയും ഒക്കെ
ആരുന്നു അടിപൊളി
പിന്നെ ..സദ്യാ അടിപൊളി!
ഇപ്പൊ ജീവിതം അടിപൊളി!!
ഇന്ന് ഈ ബ്ലൊഗും അടിപൊളി!
June 19, 2008 7:01 AM
------------------------------------
സഹയാത്രികന് said...
പിന്നേ... തൃശ്ശൂക്കാര്‍ക്ക്...എല്ലാം അടിപൊളിയാ...
ഒരിക്കല്‍ ഒരു സുഹൃത്തിന്റെ വിവാഹ നിശ്ചയത്തിന് പോയി... പെണ്‍കുട്ടി ചെറുപ്പം മുതല്‍ ഉത്തരേന്ത്യയില്‍ എവിടെയോ ആയിരുന്നു... മലയാളം അറിയും... എന്നാലും നാടന്‍ പ്രയോഗങ്ങള്‍ വലിയ വശമില്ലായിരുന്നു..
ചടങ്ങുകളെല്ലാം കഴിഞ്ഞ് കുട്ടിയെ പോയി പരിചയപ്പെട്ടു, മടങ്ങിപ്പോരാന്‍ നേരത്ത് പറഞ്ഞു.... “ അപ്പൊ പോട്ടെ പെങ്ങളേ... കല്യാണം നമുക്ക് അടിച്ച് പൊളിക്കാം... തകര്‍ക്കാം...”
കുട്ടി പേടിച്ചു... അടിച്ചു പൊളിക്കല്‍, തകര്‍ക്കല്‍..രണ്ടും പ്രശ്നായി...
:)
June 19, 2008 11:35 AM
---------------------------------------
നിരക്ഷരന് said...
ചേച്ച്യേ...
ഇപ്പോ അടിപൊളി ഔട്ട് ഓഫ് ഫാഷനായി.
പുതിയ സംഭവം ‘കിടുക്കന്‍‘
:) :)
June 19, 2008 3:36 PM
----------------------------------------
Sharu.... said...
അടിപൊളി.... :)
June 19, 2008 6:16 PM
----------------------------------------
G.manu said...
അടിപൊളി
June 20, 2008 10:15 AM
----------------------------------
യാരിദ്|~|Yarid said...
എന്തായിതു എഴുതി വെച്ചിരിക്കുന്നത്. കഥയാണൊ? കവിതയാണൊ അതൊ ഇതു രണ്ടും ചേര്ന്നതാണൊ?
June 22, 2008 7:36 PM
----------------------------------
ലതി said...
ദയവായി താഴെയെഴുതിയിരിക്കുന്ന ‘അടിപൊളി‘ introduction വായിച്ചതിനു ശേഷം മുകളില്‍ കൊടുത്തിരിക്കുന്ന ‘അടിപൊളി‘ എന്ന കവിത വായിക്കുക.
യാരിദ് ക്ഷമിക്കണം.
June 22, 2008 11:11 PM
----------------------------------
യാരിദ്|~|Yarid said...
ക്ഷമിക്കണം...!എന്തിനു?
----------------------------------
June 22, 2008 11:14 PM
annamma said...
അടിപൊളി കവിത
June 23, 2008 12:47 PM
June 28, 2008 2:46 PM
വേണു venu said...
അടിപൊളിമുത്തശ്ശി പോയേ.....
എനിക്കു വയ്യാ.
ഞാനെന്തു പറയും. അടി....:)
July 3, 2008 12:18 AM
ലതീ, അടിപൊളിയെപ്പറ്റിയുള്ള പോസ്റ്റും കവിതയും അടിപൊളിയായി!
ഒന്നുരണ്ടു സ്ഥലങ്ങളില്‍ ബ്രായ്ക്കറ്റിനുള്ളില്‍ ഒരു ചോദ്യ ചിഹ്നം കണ്ടു. എന്തേ, ആ അക്ഷരങ്ങള്‍ എഴുതുവാനുള്ള കീമാന്‍ കീ സ്ട്രോക്കുകള്‍ അറിയില്ലേ?
kaathhikan = കാഥികന്
achchhan = അച്ഛന്
ഇനിയും അക്ഷരങ്ങള്‍ക്കു സംശയമുണ്ടോ?
ഇവിടെ നോക്കൂ
ഉച്ചത്തില്‍ ചൊല്ലാന്‍ പറ്റത്തില്ല ലതിയേ..ഇത് നാട് വേറെയാ...ഹ..ഹ...ഹാ ഞാന്‍ ഉച്ചത്തില്‍ തന്നെ ചൊല്ലി ഇന്ന്, രാവിലെത്തന്നെയടിപൊളി.
അടിച്ച് പൊളിച്ചു.. പൊളിച്ചടുക്കി.. :)
ഹ ഹ. കവിത “അടിപൊളി”
:)
"അടിപൊളി" - മഹാ തെറി വാക്ക് !!!
ഇന്നു സര്‍വ്വസാധാരണമായ 'അടിപൊളി' പുളിച്ച തെറി അര്‍ത്ഥമുള്ള വാക്കാണു.
കുഞ്ഞുങ്ങളും സ്ത്രീകളും സാംസ്കാരിക നായകരും ആത്മീയ നേതാക്കളും വരെ ഇതുപയോഗിച്ചു കേള്‍ക്കുമ്പോള്‍ ഇതിനെതിരെ ഒന്നും ചെയ്യാന്‍ പറ്റാത്ത ദുഖമാണ്. പലരോടും വാക്കാല്‍ പറഞ്ഞ് ഇതു തടഞ്ഞിട്ടുണ്ട്. അര് ത്ഥം പറയാന്‍ പറ്റാത്തത്ര വള്‍ഗര്‍ ആണ്.
1987-88 കാലത്ത് വളരെ യാദ്രുച്ഛികമായി കോളജില്‍ ഒരു വിദ്യാര്‍ത്ഥി കൊണ്ടുവന്ന അശ്ലീല പുസ്തകത്തില്‍ പ്രിന്റ് ചെയ്തിരുന്നതായി കണ്ട വാക്കാണിത്. അത്യധികം വ്രുത്തികേടാണു അര്‍ത്ഥം.
പിന്നീടു ഇതു ഒരു സിനിമാ പരസ്യത്തില്‍ ഉപയോഗിക്കപ്പെട്ടാണു പോപ്പുലര്‍ ആയതെന്നു തോന്നുന്നു. ഈയുള്ളവന് ചില സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും കത്തയചിരുന്നു അന്ന്. ഫലം ചെയ്തതായി തോന്നുന്നില്ല.
ഈ ബോധവല്‍ക്കരണത്തിനു ഏറ്റവും വലിയ തടസ്സം ഇതിന്റെ അര്‍ത്ഥം വിശദീകരിക്കുക എന്ന ദുര്‍ഘട സന്ധി തന്നെ.
ടി.വീ. അവതാരകര്‍ ആണു ഈ വാക്കു കുളമാക്കിയത്. പിന്നാലെ പരസ്യക്കാരും.
അര്‍ത്ഥം അറിയാതെ ഉപയോഗം നടന്നു എങ്കിലും നമ്മുടെ ഭാഷയെയും സംസ്കാരത്തെയും ഈ വാക്കു അത്യധികം വ്രുത്തികേടാക്കി.
കുട്ടികളും സ്ത്രീകളും ഇതു ചീത്ത വാക്കാണെന്നറിയുക. അറിഞ്ഞവര്‍ മറ്റുള്ളവരെ ഉപദേശിക്കുക.
ദയവായി ഇതു വായിക്കുന്നവര്‍ ഈ വാക്കിന്റെ ഉപയോഗം നിര്‍ത്തണം.പരിചയമുള്ളവരോടും പറയണം ഈ വാക്കു കൊള്ളില്ല എന്ന്.
അടിച്ചുപൊളിച്ചല്ലോ.:)
അടിപൊളി ചീത്ത വാക്കാണെന്ന് ആചാര്യന് രാവിലെ ബൂലോക തറവാട് ബ്ലോഗിലും കമന്റായി ഇട്ടിരുന്നു...
അങ്ങനെയാണോ എന്ന് എനിക്കും അറിയില്ല...
എന്നാലും ഈ വരികള്‍...അടിപൊളി....
ലതിചേച്ചീ, പോസ്റ്റ് കൊള്ളാം.
പിന്നെ ആചാര്യന് പറഞ്ഞ പോലെ ഒരര്‍ത്ഥത്തില്‍ അടിപൊളി ഒരു ചീത്ത വാക്കാണെന്നെന്റെയൊരു സുഹൃത്ത് കാര്യകാരണസഹിതം പറഞ്ഞു തന്നാരുന്നു. അതിനു ശേഷം ഞാനാ വാക്കത്രയ്ക്ക് ഉപയോഗിക്കാറില്യ. കാരണം പറയാന്‍ നിവൃത്തിയില്യാട്ടോ.
അല്ലേലും പല നല്ല മലയാള പദങ്ങള്‍ക്കും ദ്വയാര്ത്ഥപ്രയോഗങ്ങളുണ്ടല്ലോ അല്ലേ, പിന്നെയല്ലേ അടിപൊളി...
അടിപൊളി !![ആരോ പറഞ്ഞു കേട്ടു അടിപൊളി ചീത്ത വാക്കാണന്നു..ഞാന്‍ ഇവിടെ ഉപയോഗിച്ചത് നല്ല അര്‍ത്ഥത്തിലാണ് :)]
അടിപൊളി!
ബഷീറേട്ടന് പറഞ്ഞപോലെ:
അടി എന്ന വാക്കിനു തല്ല്` എന്നൊരു അര്‍ത്ഥമില്ലേ?
അടിപൊളി=തല്ലിപ്പൊളി
ശരിയാണോ?
എന്തായാലും കവിത അടിപൊളി.
(തല്ലിപ്പൊളി അല്ല.)
Post a Comment