Tuesday, August 19, 2008

ഈ പുഞ്ചിരിയ്ക്ക് ഇന്ന് 64 വയസ്സ്


21- )o നൂറ്റാണ്ടിലെ ഇന്ത്യയേക്കുറിച്ച് ഒത്തിരി സ്വപ്നങ്ങള്‍ നെയ്ത,വിവര സാങ്കേതിക വിദ്യയ്ക്ക് ഏറെ പ്രചാരം നല്‍കിയ,പഞ്ചായത്തീരാജ് നഗരപാലികാ ബില്ല് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് സ്ത്രീകള്‍ക്കും,പിന്നോക്ക വിഭാഗക്കാര്‍ക്കും അധികാര കസേരകളില്‍ ഇടം നല്‍കിയ മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിക്ക് ഇന്ന് 64-വയസ്സ്.

പ്രീയപ്പെട്ട രാജീവ്ജീക്ക്,
ബൂലോകരുടെ ആദരാഞ്ജലികള്‍

18 comments:

ഫസല്‍ ബിനാലി.. said...

രാജീവ്ജീക്ക്
ആദരാഞ്ജലികള്‍

കടത്തുകാരന്‍/kadathukaaran said...

പ്രീയപ്പെട്ട രാജീവ്ജീക്ക്,
ആദരാഞ്ജലികള്‍

OAB/ഒഎബി said...

എന്റെയും ആദരാഞ്ജലികള്‍ ഇവിടെ അറ്പ്പിക്കുന്നു.

ശ്രീ said...

രാജീവ്‌ജിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ എന്റെയും കണ്ണീര്‍പ്പൂക്കള്‍

Anil cheleri kumaran said...

ഓര്‍മ്മപ്പെടുത്തിയതിനു നന്ദി.
എന്റെയും ഒരു പിടി കണ്ണുനീര്‍പ്പൂക്കള്‍

ഹരീഷ് തൊടുപുഴ said...

രാജീവ്ജീക്ക് ആദരാഞ്ജലികള്‍........

വേണാടന്‍ said...

പ്രണാമം രാജീവ്ജീ

മയൂര said...

പിറന്നാളാശംസകൾ...


ഓ.ടോ, ഇവിടെയെല്ലാവരും ആദരാഞ്ജലികള്‍ അർപ്പിക്കുന്നത് എന്തിനെന്നു എനിക്ക് പിടികിട്ടണില്ല. ചരമവർഷികമലല്ലോ, എന്റെ അറിവുകേടാണോ ആവോ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ ഓര്‍മ്മകള്‍ മായാതിരിയ്ക്കട്ടെ എല്ലാ പിറന്നാളിനും

ഓ.ടോ: കമന്റുകള്‍ വായിച്ച് സംശയിച്ച് നിന്നപ്പഴാ മയൂര കാര്യമ്ം പറ്രഞ്ഞത്. അതെന്ന്യായിരുന്നു എന്ന്റ്റെ സംശയോം

ജിജ സുബ്രഹ്മണ്യൻ said...

പ്രിയപ്പെട്ട രാജീവ് ജി ക്കു ആദരാഞ്ജലികള്‍

Sharu (Ansha Muneer) said...

രാജീവ് ജിയ്ക്ക് പ്രണാമം. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ശിരസ്സു നമിയ്ക്കുന്നു.

ആദരാഞ്ജലികളുടെ കാര്യത്തില്‍ എനിയ്ക്കും സംശയമുണ്ട്. പിറന്നാള്‍ ദിനമല്ലേ...

കുഞ്ഞന്‍ said...

അയ്യോ..അയ്യയ്യോ...

എന്തിനാണ് ആദാരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്..? പോസ്റ്റില്‍ പ്രകാരം ഇന്ന് ഹാപ്പി ബെര്‍ത്ഡേ അല്ലെ..ഇതിപ്പോ മെയ് 21ന് ആണ് പറഞ്ഞിരുന്നെങ്കില്‍ ആദരാഞ്ജലികള്‍ പറയാമായിരുന്നു. എന്നാലും മുമ്പേ ഗമിച്ചിടുന്ന പയ്യിന്റെ പുറകെ...കഷ്ടം..!

ജിജ സുബ്രഹ്മണ്യൻ said...

അയ്യയ്യോ ! അതു തന്നെ..മുന്‍പു എഴുതിയിട്ടിരുന്ന കമന്റുകള്‍ എല്ലാം വായിച്ചിരുന്നെങ്കില്‍ ഈ അബദ്ധം പറ്റില്ലായിരുന്നു..

ജന്മ ദിനാശംസ എന്തായാലും കൊടുക്കാന്‍ പറ്റില്ലല്ലോ.. അപ്പോള്‍ പിന്നെ !!

Sapna Anu B.George said...

ആര്‍ങ്കിലും ഒക്കെ ഇപ്പോഴും ഓര്‍ക്കുന്നെങ്കില്‍ ഈ ചിരി ഒരു ചാരിതാര്‍ഥ്യമായി.....

മാംഗ്‌ said...
This comment has been removed by the author.
മാംഗ്‌ said...

ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ കല്ലെറിയാനും ഒരാൾക്കൂട്ടമുണ്ടായേനെ.ഇത്ര ദീർഘ ദ്യുഷ്ടി ഉള്ള ഒരു മനുഷ്യൻ ഇനി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി വരുമോ? ഇപ്പൊഴും ഒർക്കുന്നു പ്രത്യാശ പെരുമ്പത്തൂരിൽ പൊലിഞ്ഞു എന്ന കേരളകൗമുദി യുടെ തലകെട്ടും ആ ചിരിക്കുന്ന മുഖവും.

മാംഗ്‌ said...

ആദരാഞ്ജലികൾ എന്നാൽ ആദരവോടെ എന്റെ പ്രണാമം (കൂപ്പുകൈ) എന്നല്ലേ അർദ്ധം പത്രങ്ങളാണു ഈ വാക്കിനെ മരണ വുമായി ബന്ധിപ്പിച്ചത്തു അതെപ്പൊൾ വേണമെങ്കിലും ആകാമല്ലോ? പ്രയോഗ പരമായ തെറ്റു നമ്മുടെ ഭാഷയിലാണോ അതൊ നമുക്കാണൊ?

നിരക്ഷരൻ said...

മങ്ക് പറഞ്ഞത് തന്നെ ശരി. മങ്കിന് നന്ദി. അല്ലെങ്കിലും മരിച്ച് പോയ ആള്‍ക്ക് പിറന്നാളാശംസകള്‍ നേരുന്നത് എങ്ങിനെ ?

ഓ: ടോ:- ചേച്ച്യേ...ഞാന്‍ തിരിച്ചെത്തീട്ടോ...എല്ലാം ഭംഗിയായിട്ട് നടന്നു.

ആദരാഞ്ജലികള്‍.