Friday, July 18, 2008

ഒരു ഫിസിയോത്തെറാപ്പിസ്റ്റിന്റെ ആശങ്കകള്‍

“ഹലോ ചേച്ചീ,”
“എന്താ കുഞ്ഞാവേ? ശബ്ദം കേട്ടിട്ടൊത്തിരിയായല്ലോ!”
“എന്റെ ചേച്ചീ ഒന്നും പറയണ്ട. എന്റെ കൊച്ചിനെപ്പോഴും ഉവ്വാവാ..”
“ എന്തു പറ്റി മോളേ?”
“പനി. ഇപ്പോ മാറി.എന്റെ ചേച്ചീ, അവനോന്നേകാല്‍ വയസ്സായി, ഇതുവരെ നടക്കണമെന്നൊരു ചിന്തയില്ല.”
“ സാരമില്ല മോളേ, നടന്നോളും..”
“എന്തു പറയാനാ ചേച്ചീ ഞാനീ കുഴി മടിയനെക്കൊണ്ടു മടുത്തു.ഇന്ന് ഷിനു എന്നെ കുറേ ചാടിച്ചു.
അപ്പേം അമ്മേം ഫിസിയോ തെറാപ്പിസ്റ്റാന്നു പറഞ്ഞിട്ടെന്താ കാര്യം?മകന്‍ നടക്കുന്നില്ല.എന്റെ ചേച്ചീ
അവന്‍ രണ്ട് സ്റ്റെപ്പ് നടന്നപ്പിന്നെ കായ്യേത്തൂങ്ങി ഒരു നില്പാ! ! വാക്കറു മേടിച്ചു കൊടുത്തു.വാക്കറേക്കേറിയിരുന്നിട്ട് തൊഴയാന്‍ തുടങ്ങും.ഞാനാണേലവനിന്നലെ വേറൊരു സാധനം വാങ്ങിക്കൊടുത്തു.”
“ അതെന്താ മോളേ?”
“പേരൊന്നും ഞാനോര്‍ക്കുന്നില്ല. ചേച്ചീ Lഷേപ്പിലിരിക്കുന്ന കമ്പികൊണ്ടുള്ള ഒരു സാധനാ..തള്ളിക്കോണ്ടു പോവാം. ചക്രമൂണ്ട്. കറങ്ങുമ്പോ മണിയടിക്കും.അവന്‍ ഒരു സ്റ്റെപ്പ് തള്ളും..പിന്നേ മുട്ടേക്കുത്തി തള്ളും.എന്റെ പൊന്നു ചേച്ചീ, ഞാനിവനെക്കൊണ്ടു തോറ്റു..”
“ കുഞ്ഞാവ ബേജാറാകേണ്ട. അവന്‍ നടന്നോളും.”

* * * * *

10 comments:

Lathika subhash said...

ഇന്നു രാവിലെ എന്നെ വിളിച്ച , കുഞ്ഞാവ എന്ന ചെല്ലപ്പേരില്‍ ഞങ്ങളൊക്കെ വിളിക്കുന്ന എനിക്കു പ്രിയപ്പെട്ട രമ്യാ ഷിനുവിന്റെ ആശങ്ക ഞാന്‍ പങ്കു വക്കുന്നു.... കുഞ്ഞാവയുടെ അനുവാദത്തോടെയാണ് പോസ്റ്റ് ചെയ്യുന്നത്.

ശ്രീ said...

പിന്നല്ലാതെ... അവന്‍ നടന്നോളുമെന്നേയ്...
:)

Jaleel Muhammed said...

ente blogil abhipraayam ariyichathinu nadhi.
FM ne kurichaa aadhyam ezhuthithudangiyath ,
but ath poorthiyaakkan appol kazhinjilla.
udan cheyyaam

thankalude orkuttilo gmaililo enne add cheyyanamennapeksha.
jaleelkkm@gmail.com

Typist | എഴുത്തുകാരി said...

പതുക്കെ നടക്കട്ടേന്നേയ്, എന്തിനാ തിരക്കു കൂട്ടുന്നതു?

siva // ശിവ said...

ഓരോ അമ്മയ്ക്കും ഉണ്ടാവണം ഇതു പോലെ എന്തു മാത്രം വ്യാകുലതകള്‍...

സസ്നേഹം,

ശിവ.

Unknown said...

അവന്‍ നടന്നോളും പതിയെ അല്ലെ അവര്‍ നടന്നു
തുടങ്ങുക

Sentimental idiot said...

thankyou chechi.........orupadu nandi

shafeek

നിരക്ഷരൻ said...

അവനൊന്ന് ശരിക്ക് നടന്ന് തുടങ്ങിയാല്‍പ്പിന്നെ...അറിയാല്ലോ ?....
:)

ഗീത said...

ഇപ്പോള്‍ നടക്കാന്‍ മടി കാണിക്കുന്ന കുഞ്ഞുങ്ങള്‍ പിന്നെ ഉത്സാഹിച്ചു നടക്കും. കുഞ്ഞിലേ നടന്നു തുടങ്ങുന്നവര്‍, നന്നായി നടക്കാന്‍ തുടങ്ങുമ്പോള്‍ ചിലപ്പോള്‍ മടി കാട്ടിയെന്നുമിരിക്കും.

എന്തായാലും കുഞ്ഞ് നടക്കുകയൊക്കെ ചെയ്യും.

Sapna Anu B.George said...

കാതിന്നു മേളമീ കൊച്ചു വാക്ക്
ശ്രോതാക്കളേറ്റുചൊല്ലുന്നവാക്ക്.......ഉഗ്രന്‍