മലയാളിക്കിന്നുണര്‍ത്തുപാട്ടായ് മധുരം മലയാളം
മാതൃഭൂമിക്കഭിമാനിക്കാന്‍ മധുരം മലയാളം
മിന്നും പൊന്നിനെ വെല്ലാന്‍ പോരും മധുരം മലയാളം
മീനച്ചൂടിനു കുളിരു പകര്‍ന്നീ മധുരം മലയാളം
മുത്തശ്ശിക്കഥ കേട്ടു മയങ്ങാന്‍ മധുരം മലയാളം
മൂവന്തിക്കൊരു നാമജപത്തിനു മധുരം മലയാളം
മൃഷ്ടാന്നത്തിനു ശേഷമതത്രെ മധുരം മലയാളം
മെല്ലെ ചൊല്ലു തുടങ്ങും കുഞ്ഞിനു മധുരം മലയാളം
മേടപ്പത്തിനു കാവില്‍ മേളം മധുരം മലയാളം
മൈക്കണ്ണിക്കൊരു മംഗല്യക്കുറി മധുരം മലയാളം
മൊട്ടിടുമോരോ പ്രണയത്തിന്നും മധുരം മലയാളം
മോഹന സുന്ദര സ്വപ്നം നെയ്യാന്‍ മധുരം മലയാളം
മൌലികമല്ലോ മായികമല്ലീ മധുരം മലയാളം
മംഗളമോതാന്‍ മലയാളിക്കീ മധുരം മലയാളം
മറക്കുമോ നാം മരിക്കുവോളം മധുരം മലയാളം
Friday, May 23, 2008
Subscribe to:
Post Comments (Atom)
20 comments:
ലതികയുടെ കവിത കൊള്ളാം ,നല്ല മലയാളം .
എനിക്കീ തോമാ സ്ലീഹായുടെ സ്വഭാവമ .ഒന്നും പെട്ടന്നു വിശ്വസിക്കില്ല .ഈ ബ്ലോഗ്ഗിന്റെ കെട്ടും മട്ടും മറ്റു ചുറ്റു വട്ടങ്ങളും കണ്ടിട്ട് ,റോസ് പറഞ്ഞതുപോലെ നിരന്റെ ബ്ലോഗ്ഗിന്റെ അതെ ഗുണവും മണവും .
ഞാന്‍ എന്തെല്ലാമോ മണക്കുന്നു :)
തല്ലാന്‍ വരരുത്
ഇനി പുതിയ ബ്ലോഗിണി ആണെന്കില് ഞാന്‍ ഇവിടെ ഒരു നെയ് തിരി നാളം കത്തിച്ചു വെക്കുന്നു .ഈശ്വര രക്ഷിക്കണേ
കൊള്ളാം
മലയാളത്തിന്റെ മധുരം ഇഷടപെട്ടു
ജോയസി തന്നെയാണ് സി.വി നിര്‍മ്മല
എന്നു പണ്ട് ദേശാഭിമാനി പറഞ്ഞു
അതില്‍ തന്നെ സുധാകര്‍ മംഗളൊദയം
തന്നെ ജി.ഉഷ എന്നു കേട്ടു
വിലാസിനി ഒരു ആണായിരുന്നല്ലോ
ഈ ലതിക ഇനി ഇപ്പോ ഒരു നീരനായാലും
പിണക്കമില്ല
കാരണം കാലം കലിയുഗമാണല്ലോ
അകപ്പാടെ ഒരു നീരന്റെ സ്വാഭാവം ഈ ബ്ലോഗിന്
ഈയടുത്ത് കേരള ഫാര്‍മര്‍ ഞാനിനിട്ട് ഒരു കൊട്ട്
കൊടുത്തു വായിച്ചു കാണും
നീരു അല്ല ഇതു നീരു തന്നെയൊ
സ്വാഗതം..!
കാപ്പിലാന് തിരി മാത്രം കത്തിച്ച് പോയതുകൊണ്ട്,
മധുരം മലയാളത്തിന് എന്റെ വക ഒരു തേങ്ങായടിക്കുന്നു.
......... ഠേ........
ലതികച്ചേച്ചിക്ക് ബൂലോകത്തേക്ക് സ്വാഗതം. കവിതകളും, കഥകളും, യാത്രാവിവരങ്ങളും ഇടതടവില്ലാത്തെ ബൂലോകത്തേക്ക് ഒഴുക്കാന്‍ ഇടവരട്ടെ എന്നാശംസിക്കുന്നു.
ഓഫ് ടോപ്പിക്ക് :- കാപ്പിലാനേ, അനൂപേ...ഈ ബ്ലോഗിന് എന്റെ ബ്ലോഗിന്റെ കെട്ടും മട്ടും മാത്രമേയല്ലേയുള്ളൂ. നല്ല ഗുണവും മണവും ഉള്ള ഈ ബ്ലോഗുമായി, നിരക്ഷരനായ എന്റെ ബ്ലോഗിനെ താരതമ്യം ചെയ്യാന്‍ പോലും പറ്റില്ലല്ലോ ?
ലതികച്ചേച്ചിക്ക് വേണ്ടി ഈ ബ്ലോഗ് തുടങ്ങാനുള്ള സൌകര്യങ്ങള്‍ ചെയ്ത്കൊടുത്തതുമാത്രമാണ് എന്റെ പങ്ക്. ചേച്ചിയുടെ തുടര്‍ന്നുള്ള പോസ്റ്റുകള്‍ വരുന്നതോടെ എല്ലാവരുടേയും സംശയങ്ങള്‍ മാറിക്കോളും. ഒരു പത്രപ്രവര്‍ത്തകയും മലയാളത്തിലെ പല പ്രമുഖപത്രങ്ങളിലും ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്ന ചേച്ചിയുടെ അനുഭവസമ്പത്ത് വളരെ വലുതാണ്. അതെല്ലാം നമുക്ക് ഈ ബ്ലോഗിലൂടെ ചേച്ചി പകര്‍ന്ന് തരുമെന്ന് പ്രതീക്ഷിക്കാം.
ആശംസകള്‍.
മറക്കുമോ നാം മരിക്കുവോളം മധുരം മലയാളം.
ഇല്ല.
ആശംസകള്‍.:)
ലതികാ,,
കൊള്ളാം. (ഇനി ലതിക അല്ല ലതികന്‍ ആണെങ്കിലും എനിക്കൊന്നുമില്ല)
ഒ.ടോ.
അനൂപേ.. അത് "ഞാന്‍" എന്ന ബ്ലോഗറെ അല്ല ചന്ദ്രേട്ടന് കൊട്ടിയത്. അത് "ജസീര്‍ പുനത്തില്‍" എന്ന ബ്ലോഗര്ക്കിട്ടായിരുന്നു. ഇതാണ് മുഴുവന്‍ വായിക്കാതെ കമന്റ് ഇട്ടാലുള്ള കുഴപ്പം. കഥ മുഴുവന്‍ അറിയാന്‍ ഇവിടെ നോക്കുക
"ഞാന്‍" എന്ന ബ്ലോഗര്‍ 2005 മുതല്‍ ഈ ബൂലോകത്തില്‍ ഉള്ള ആളാ കേട്ടോ..
"മര്‍ത്യന്നു പെറ്റമ്മ തന് ഭാഷതാന്‍"
എന്ന കവിവാക്യം ഓര്‍മ്മ വരുന്നു.(മറ്റു വരികളെല്ലാം മറന്നു പോയി.)
സ്വാഗതം ബൂലോകത്തേയ്ക്ക്.
കവിത കൊള്ളാം!!
സ്വാഗതം: മധുരം മലയാളം....
ലതികാ..,ബൂലോഗത്തിലേക്ക് ഹൃദ്യമായ സ്വാഗതം..മലയാളത്തിന്റെ മധുരം ആ വരികളിലും കാണുന്നുണ്ടു ട്ടോ.....ഐശ്വര്യായിട്ട് തുടങ്ങിക്കോളൂ..ആശംസകള്‍....:)
ഓ.ടോ :-
കാപ്പുവിന്റെ സംശ്യം എനിക്കുമുണ്ടായിരുന്നു....അതേ രൂപഭാവങ്ങള്‍...നിരക്ഷരന് ജിയുടെ പ്രസ്താവനയോടെ എല്ലാം മാറി......
ഒന്നുകൂടെ..വാക്കുകള്‍ കൊണ്ട് മാനഭംഗം ചെയ്യുന്നതിനും മലയാളം ...
സ്വാഗതം :)
qw_er_ty
മലയാളി മലയാളവും മലയാളത്തിന്റെ മധുരവും മറക്കില്ല..
മലയാലി മരന്നുപോവുന്നു...
ആശംസകള്‍.. ഇനിയും മധുരം നിറയ്ക്കൂ ഇവിടെ
സ്വാഗതം ! തുടക്കം മോശമായില്ല.
മധുരം മലയാളം നന്നായി...
ആശംസകള്‍..
നന്ദി.
സസ്നേഹം. മഹാ മടിച്ചീ!
ബൂലോകത്തേയ്ക്കു സ്വാഗതം, ചേച്ചീ.
:)
ലതികയുടെ ബ്ലോഗിന് ബൂലോകത്തിലേക്കു സ്വാഗതം.
മൊയലാളി പറഞ്ഞത് ഞാന്‍ വിശ്വസിച്ചിട്ടില്ല കേട്ടോ!
Post a Comment