Sunday, July 3, 2011
വെറുപ്പ്
അയാൾക്കു ഏറ്റവും വെറുപ്പുള്ള കാഴ്ച പട്ടണത്തിലെ ചില മുന്തിയ ഹോട്ടലുകളുടെ മുന്നിൽ ഉച്ച നേരത്ത് പാവം സെക്യൂരിറ്റി ജീവനക്കാർ ‘ഹോട്ടൽ’ എന്നെഴുതിയ ബോർഡ് വീശി നിൽക്കുന്ന കാഴ്ചയായിരുന്നു.നിവൃത്തിയില്ല്ലാതെ വന്നപ്പോൾ ഒരു നാൾ അയാൾക്കും ഒരു ഹോട്ടലിലെ സെക്യൂരിറ്റിക്കാരനാവേണ്ടി വന്നു. ഉച്ചയ്ക്കു മുൻപേ ‘ഹോട്ടൽ’ എന്നെഴുതിയ ബോർഡ് കൈക്കലാക്കി വീശാൻ തുടങ്ങുമ്പോഴേക്കും അയാളുടെ വെറുപ്പ് പമ്പകടന്നിരുന്നു.
Saturday, April 16, 2011
മലമ്പുഴയിൽ ഞാൻ പോരാടി... പ്രാർത്ഥന തുടരൂ..
പ്രിയ ബൂലോക സോദരരേ,
തികച്ചും അപ്രതീക്ഷിതമായ ഒരു നിയോഗം ഏറ്റെടുക്കേണ്ടി വന്നു. മലമ്പുഴയിൽ മത്സരിച്ചു. ഞാൻ എന്റെ ജോലി ഒരു വിധം ഭംഗിയായി ചെയ്തു. എനിക്ക് ബൂലോകത്തിലെ എല്ലാ സുഹൃത്തുക്കളും നൽകിയ പ്രോത്സാഹനങ്ങൾക്ക് നന്ദി. കാത്തിരിപ്പിന്റെ ദിവസങ്ങളാണിനി. ഞാൻ ശുഭ പ്രതീക്ഷയിലാണ്. തുടർന്നും നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെക്കൂടി ഓർക്കുക. നാളെ തുഞ്ചൻ പറമ്പിൽ ഞാനും എത്തും. അവിടെ കാണാം എന്ന പ്രതീക്ഷയിൽ...
ഒരുപാടു സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം ലതി.

Wednesday, March 23, 2011
അഭ്യർത്ഥന
സുഹൃത്തുക്കളേ
ഈ വരുന്ന നിയമാസഭാ തിരഞ്ഞെടുപ്പിൽ, ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മലമ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ, കോൺഗ്രസ്സ് പാർട്ടി നിയോഗിച്ചിരിക്കുന്നത് എന്നെയാണ്. എല്ലാ ബൂലോക സുഹൃത്തുക്കളുടേയും, ഭൂലോക സുഹൃത്തുക്കളുടേയും സഹായസഹകരണങ്ങളും അനുഗ്രഹവും ഈ അവസരത്തിൽ ഞാൻ പ്രതീക്ഷിക്കുന്നു, വിനീതമായി അഭ്യർത്ഥിക്കുന്നു.
സസ്നേഹം
ലതികാ സുഭാഷ്
.

Thursday, October 14, 2010
ഞാന്‍ ഇനി മൂന്നാഴ്ച്ച അമേരിക്കയില്‍ .
പ്രിയ ബ്ലോഗര്‍മാരില്‍ ആരൊക്കെ അമേരിക്കയില്‍ ഉണ്ടെന്ന് ഈയുള്ളവള്‍ക്കു ഒരു നിശ്ചയമില്ല. എങ്കിലും നിങ്ങളുടെ അനുവാദത്തോടെ ഞാന്‍ അങ്ങോട്ടൊന്നു വരുന്നു. ഒക്ടോബർ 16 മുതൽ നവംബർ 6 വരെ അവിടെ നടക്കുന്ന ഇന്റര്‍നാഷണല്‍ വിസിറ്റർ ലീഡര്‍ഷിപ്പ് പ്രോഗ്രാം(International Visitor Leadership Program)ല്‍ പങ്കെടുക്കാനാണ് ഞാന്‍ അമേരിക്കയില്‍ എത്തുന്നത്. ഇന്ത്യയില്‍ നിന്നും മൂന്നു പേരും അഫ്ഗാനിസ്ഥാനില്‍ നിന്നും രണ്ടു പേരും ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും ഓരോരുത്തരും പങ്കെടുക്കുന്ന ടീമിലെ ഏകമലയാളി ഞാനാണ്. യു.എസ് വിദ്യാഭ്യാസ- സാംസ്കാരിക മന്ത്രാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഈ പരിപാടിയിലേയ്ക്ക് അമേരിക്കൻ കൊൺസലേറ്റ് ആണ് ഞങ്ങളെ ക്ഷണിച്ചിരിക്കുന്നത്.
നാളെ കൊച്ചിയില്‍ നിന്നും വൈകിട്ട് പുറപ്പെടും . 16നു വാഷിങ്ടൺ ഡി.സിയിൽ എത്തും.
WASHINGTON, DC
October 18 - 22
NEW YORK, NEW YORK
October 22 - 24
PORTLAND, MAINE
October 24 - 27
LANSING, MICHIGAN
October 27 – 31
LOS ANGELES, CALIFORNIA
October 31 – November 2
SAN DIEGO, CALIFORNIA
November 2 - 5
ഇങ്ങനെയാണ് യാത്രാപരിപാടി.നവംബര്‍ 6 നു തിരിച്ചു പോരും .ഞാന്‍ ഈ പ്രോഗ്രാമിന് വരുന്നതിനാല്‍ ബൂലോക സോദരങ്ങളെ ബന്ധപ്പെടാനും കാണാനും ആകുമോ എന്നറിയില്ല. എങ്കിലും അവിടെയുള്ളവരുടെ അറിവിലേക്ക് എന്റെ ഇ-മെയില്‍ ഐ.ഡി കൂടി.
subhashlathika@gmail.com.

Monday, October 4, 2010
റിബൽ.
ഒരുപാടു സ്ഥാനാർത്ഥി
മോഹികൾക്കിടയിൽ നിന്നും
ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ
ഒരുപാടു ദിവസങ്ങളുടെ ചർച്ച വേണ്ടിവന്നു.
സ്ഥാനാർത്ഥിക്കാകട്ടെ,
റിബലുകളെ മുട്ടാതെ നടക്കാൻ
വയ്യാത്ത അവസ്ഥയായിരുന്നു.
റിബലുകളെ ഓരോരുത്തരെയും സാന്ത്വനിപ്പിച്ച്
കഴിഞ്ഞപ്പോഴേയ്ക്കും തെരഞ്ഞെടുപ്പും
കഴിഞ്ഞിരുന്നു.
തോൽവിയുടെ രുചിയറിഞ്ഞ
സ്ഥാനാർത്ഥി ഒരു തീരുമാനമെടുത്തു.
അടുത്ത തവണ സീറ്റു കിട്ടിയില്ലെങ്കിൽ
ഞാനുമൊരു റിബലാകും.

Friday, September 24, 2010
ജ്ഞാനപീഠ ജേതാവ് ഒ.എൻ.വിയെ അഭിനന്ദിക്കാം.
മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വിയ്ക്ക് ജ്ഞാനപീഠം.2007ലെ പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായിരിക്കുന്നത്. ജ്ഞാനപീഠം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് ഒ.എൻ.വി.കുറുപ്പ്.
1931മെയ് 27നു കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു.പിതാവ് ഒ.എൻ. കൃഷ്ണക്കുറുപ്പ്, മാതാവ് ലക്ഷ്മിക്കുട്ടിയമ്മ.1957 മുതൽ 1986 വരെ എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്,കോഴിക്കോട് ആർട്സ് ആന്റ് സയൻസ് കോളേജ്, തലശ്ശേരി ഗവന്മെന്റ് ബ്രണ്ണൻ കോളേജ്,എന്നഐ കലാലയങ്ങളിൽ മലയാളം അദ്ധ്യാപകൻ, വകുപ്പു മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കേരള കലാമണ്ഡലം ചെയർമാനായിരുന്നു.കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം,ആശാൻ പുരസ്കാരം, ഓടക്കുഴൽ അവാർഡ്, സോവിയറ്റ് ലാൻഡ് നെഹൃ പുരസ്കാരം തുടങ്ങിയ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
അഗ്നി ശലഭങ്ങൾ, അക്ഷരം,ഉപ്പ്, കറുത്ത പക്ഷിയുടെ പാട്ട്, ഭൂമിക്ക് ഒരു ചരമഗീതം,ശാർങ്ഗകപ്പക്ഷികൾ,മൃഗയ,അപരാഹ്നം,ഉജ്ജയിനി,സ്വയംവരം,ഭൈരവന്റെ തുടി എന്നിവ മുഖ്യ കൃതികൾ. ഏറ്റവും നല്ല സാഹിത്യ സാംസ്കാരിക പ്രവർത്തകനുള്ള എം.കെ.കെ.നായർ അവാർഡ്1992-ൽ ലഭിച്ചു. ചലച്ചിത്ര ഗാന രചനയ്ക്ക് 12 തവണ സംസ്ഥാന അവാർഡ് നേടി, ഒ.എൻ.വി.
ഭാര്യ സരോജിനി. രാജീവനും മായാദേവിയും മക്കൾ.
ഭാരതത്തിലെ ഉന്നത പുരസ്കാരങ്ങളിലൊന്ന് കരസ്ഥമാക്കിയ ഒ.എൻ.വിയ്ക്ക് അഭിനന്ദനങ്ങൾ.

Monday, September 20, 2010
നമ്പർ.
അയാളുടെ എസ്.എം.എസ്സുകളെല്ലാം സ്നേഹം തുളുമ്പുന്നതായിരുന്നു. തിരിച്ച് അവളും സ്നേഹ സന്ദേശങ്ങൾ നൽകിക്കൊണ്ടേയിരുന്നു.
പ്രണയിച്ച് പ്രണയിച്ച്.. അയാളെ വിവാഹം കഴിക്കാനും അവൾ തീരുമാനമെടുത്തു.അയാളുടെ ക്ഷേമവും സുഖവും ഉയർച്ചയും മാത്രമായിരുന്നു അവളുടെ ലക്ഷ്യം. അതിനായി അവൾ അവളെത്തന്നെ ഉഴിഞ്ഞു വച്ചു.
എന്നാൽ എസ്. എം.എസ്സുകൾ നൈമിഷിക സുഖത്തിനു വേണ്ടി മാത്രമായി അയാൾ ഉപയോഗിക്കുന്നു എന്ന് അവൾ മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയി. അയാളെ മനസ്സിൽ നിന്നും മാറ്റാനാവില്ലെന്ന സത്യം നിലനിൽക്കെത്തന്നെ അവൾ അയാളുടെ മൊബൈൽ നമ്പർ അവളുടെ മൊബൈലിൽനിന്നും ഡിലീറ്റ് ചെയ്തു.
അയാളാകട്ടെ പുതിയ ഒരു കൂട്ടുകാരിയുടെ നമ്പർ സേവ് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു.

Subscribe to:
Posts (Atom)