Thursday, May 2, 2013

പകരക്കാരൻ

                  തിരക്കു കാരണം വീട്ടു കാര്യങ്ങൾക്കും തന്റെ പകരക്കാരനെ അയക്കുന്നത് അയാളുടെ ഒരു ശീലമായിരുന്നു. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ, അച്ഛനെ പട്ടണത്തിൽ കൊണ്ടു പോകാൻ, മക്കളെ സ്കൂളിലെത്തിക്കാൻ , ഭാര്യയെ ഷോപ്പിങ്ങിനു കൊണ്ടുപോകാൻ എല്ലാത്തിനും അയാളുടെ വിശ്വസ്തനായ പകരക്കാരൻ ഓടിയെത്തിക്കൊണ്ടിരുന്നു.  ഒടുവിൽ അയാൽക്കല്പം സമയം കിട്ടിയപ്പോഴാവട്ടെ,  അച്ഛനമ്മമാരും  ഭാര്യയും മക്കളും  അയാളുടെ പകരക്കാരനില്ലാതെ ഒരടി പോലും മുന്നോട്ടു പോവില്ലെന്ന അവസ്ഥയിലായി.