പ്രിയ ബ്ലോഗര്‍മാരില്‍ ആരൊക്കെ അമേരിക്കയില്‍ ഉണ്ടെന്ന് ഈയുള്ളവള്‍ക്കു ഒരു നിശ്ചയമില്ല. എങ്കിലും നിങ്ങളുടെ അനുവാദത്തോടെ ഞാന്‍ അങ്ങോട്ടൊന്നു വരുന്നു. ഒക്ടോബർ 16 മുതൽ നവംബർ 6 വരെ അവിടെ നടക്കുന്ന ഇന്റര്‍നാഷണല്‍ വിസിറ്റർ ലീഡര്‍ഷിപ്പ് പ്രോഗ്രാം(International Visitor Leadership Program)ല്‍ പങ്കെടുക്കാനാണ് ഞാന്‍ അമേരിക്കയില്‍ എത്തുന്നത്. ഇന്ത്യയില്‍ നിന്നും മൂന്നു പേരും അഫ്ഗാനിസ്ഥാനില്‍ നിന്നും രണ്ടു പേരും ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും ഓരോരുത്തരും പങ്കെടുക്കുന്ന ടീമിലെ ഏകമലയാളി ഞാനാണ്. യു.എസ് വിദ്യാഭ്യാസ- സാംസ്കാരിക മന്ത്രാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഈ പരിപാടിയിലേയ്ക്ക് അമേരിക്കൻ കൊൺസലേറ്റ് ആണ് ഞങ്ങളെ ക്ഷണിച്ചിരിക്കുന്നത്.
നാളെ കൊച്ചിയില്‍ നിന്നും വൈകിട്ട് പുറപ്പെടും . 16നു വാഷിങ്ടൺ ഡി.സിയിൽ എത്തും.
WASHINGTON, DC
October 18 - 22
NEW YORK, NEW YORK
October 22 - 24
PORTLAND, MAINE
October 24 - 27
LANSING, MICHIGAN
October 27 – 31
LOS ANGELES, CALIFORNIA
October 31 – November 2
SAN DIEGO, CALIFORNIA
November 2 - 5
ഇങ്ങനെയാണ് യാത്രാപരിപാടി.നവംബര്‍ 6 നു തിരിച്ചു പോരും .ഞാന്‍ ഈ പ്രോഗ്രാമിന് വരുന്നതിനാല്‍ ബൂലോക സോദരങ്ങളെ ബന്ധപ്പെടാനും കാണാനും ആകുമോ എന്നറിയില്ല. എങ്കിലും അവിടെയുള്ളവരുടെ അറിവിലേക്ക് എന്റെ ഇ-മെയില്‍ ഐ.ഡി കൂടി.
subhashlathika@gmail.com.
Thursday, October 14, 2010
Monday, October 4, 2010
റിബൽ.
ഒരുപാടു സ്ഥാനാർത്ഥി
മോഹികൾക്കിടയിൽ നിന്നും
ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ
ഒരുപാടു ദിവസങ്ങളുടെ ചർച്ച വേണ്ടിവന്നു.
സ്ഥാനാർത്ഥിക്കാകട്ടെ,
റിബലുകളെ മുട്ടാതെ നടക്കാൻ
വയ്യാത്ത അവസ്ഥയായിരുന്നു.
റിബലുകളെ ഓരോരുത്തരെയും സാന്ത്വനിപ്പിച്ച്
കഴിഞ്ഞപ്പോഴേയ്ക്കും തെരഞ്ഞെടുപ്പും
കഴിഞ്ഞിരുന്നു.
തോൽവിയുടെ രുചിയറിഞ്ഞ
സ്ഥാനാർത്ഥി ഒരു തീരുമാനമെടുത്തു.
അടുത്ത തവണ സീറ്റു കിട്ടിയില്ലെങ്കിൽ
ഞാനുമൊരു റിബലാകും.
മോഹികൾക്കിടയിൽ നിന്നും
ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ
ഒരുപാടു ദിവസങ്ങളുടെ ചർച്ച വേണ്ടിവന്നു.
സ്ഥാനാർത്ഥിക്കാകട്ടെ,
റിബലുകളെ മുട്ടാതെ നടക്കാൻ
വയ്യാത്ത അവസ്ഥയായിരുന്നു.
റിബലുകളെ ഓരോരുത്തരെയും സാന്ത്വനിപ്പിച്ച്
കഴിഞ്ഞപ്പോഴേയ്ക്കും തെരഞ്ഞെടുപ്പും
കഴിഞ്ഞിരുന്നു.
തോൽവിയുടെ രുചിയറിഞ്ഞ
സ്ഥാനാർത്ഥി ഒരു തീരുമാനമെടുത്തു.
അടുത്ത തവണ സീറ്റു കിട്ടിയില്ലെങ്കിൽ
ഞാനുമൊരു റിബലാകും.
Subscribe to:
Posts (Atom)