Saturday, May 30, 2009

തൊടുപുഴ ബ്ലോഗ് മീറ്റ് - മരം പെയ്യുന്നു.

തൊടുപുഴ ബ്ലോഗ് മീറ്റ് കഴിഞ്ഞിട്ട് ഒരാഴ്ചയാകുന്നുഞാനും കണ്ണനും പങ്കെടുത്ത ആ സുന്ദര നിമിഷങ്ങളിലെ ചില വിശേഷങ്ങള്‍ ചൂടോടെ ബൂലോകരുമായി പങ്കുവയ്ക്കണമെന്ന്
ആഗ്രഹിച്ചിരുന്നതാണ് പല അസൌകര്യങ്ങള്‍ വന്നുകൂടിപക്ഷെ പോസ്റ്റുകളുടെ ഒരു പെരുമഴ തന്നെ നമുക്ക് ലഭിച്ചല്ലോ! ഇതാ ... മഴ കഴിഞ്ഞ് മരം പെയ്യുന്നതാണെന്ന് കൂട്ടിക്കോളൂ....
ഹരീഷ് തൊടുപുഴയ്ക്ക് ഒരായിരം നന്ദി .........
ചിത്രങ്ങള്‍: കണ്ണന്‍.
ആവണിക്കുട്ടി! മിടുക്കിയാണ്! വന്നപാടേ മൈക്കെടുത്ത് പാട്ടുപാടി . ഹരീഷ് ജീവിതത്തില്‍ ആദ്യമായി മൈക്കിലൂടെ സംസാരിച്ചത് ഈ മീറ്റിനാണത്രേ! മകളുടെ അച്ഛന്‍!


മുരളികയും നിരക്ഷരനും വീട്ടില്‍ എത്തിയതിനാല്‍ ഞാനും കണ്ണനും അവരോടൊപ്പം തൊടുപുഴയിലെത്തി। യാത്രയ്ക്കിടയില്‍ ഈ കാസര്‍കോടുകാരനെ ,കൂടുതല്‍ പരിചയപ്പെടാനായി.

മുരളിക,സമാന്തരന്‍, ചാര്‍വാകന്‍, നിരക്ഷരന്‍.
ഇടത്തുനിന്ന് രണ്ടാമത് - ചാണക്യന്‍
മണി ഷാരത്ത്,അനൂപ് കോതനല്ലൂര്‍, നിരക്ഷരന്‍.
കാന്താരിക്കുട്ടിയോടൊപ്പം കുട്ടിക്കാന്താരി(റോഷ്നി ബാബുരാജ്,പിന്നില്‍ മണികണ്oന്‍



നാട്ടുകാരന്‍ ശിവയോടെന്താണ് പറഞ്ഞത് ?





പാവത്താന്‍ , സമാന്തരന്‍

മീറ്റ് സജീവമാക്കിയ വിനയ, നിരക്ഷരനോടൊപ്പം.

അനിലും ഞാനും ചാര്‍വാകന്റെ നാടന്‍പാട്ട് കേള്‍ക്കുമ്പോള്‍.
സ....സാ രി....രീ ...ജാ.....ശി....... വാ.............
ഞാന്‍ ധനേഷ്.... ഞാന്‍ മണികണ്oന്‍
സോജന്‍


എഴുത്തുകാരി
വഹാബും കാന്താരികളും

ആവണിക്കുട്ടി ശിവയുടെയൊപ്പം. വിഭവങ്ങള്‍ തയ്യാര്‍


ഹരീഷിന്റെ സ്വന്തം പയ്യന്മാര്‍, ഞങ്ങള്‍ക്ക് വിളമ്പിത്തരുന്നു.

എല്ലാവരും നല്ലവണ്‍നം കഴിച്ചു. ഒടുവില്‍ ആതിഥേയര്‍
ഹരീഷ്, ആവണിക്കുട്ടി, മഞ്ജു



യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. തൊമ്മന്‍കുത്ത് കഥകള്‍കേട്ട്, കാട്ടിലേയ്ക്ക്....

“ ഹായ്, പ്രിയാ...” എഴുത്തുകാരിച്ചേച്ചിയുടെ പ്രിയ പുത്രി.


സംഘചിത്രം
ഏറുമാടത്തിലേയ്ക്കു പോകാനൊരു വഴി








പ്രിയം!


കുത്തൊഴുക്ക്!
ആരും അങ്ങോട്ട് കയറരുതെന്ന് ഹരീഷിന്റെ താക്കീതുണ്ടായിരുന്നു.
നാട്ടുകാരന്‍, നാട്ടുകാരി, എഴുത്തുകാരി,സുനില്‍ കൃഷ്ണന്‍, അനില്‍...തുടങ്ങി പലരുമുണ്ട്.
ശുഭം!!!

Saturday, May 23, 2009

ബൂലോകത്ത് ഇന്നെനിയ്ക്ക് ഒന്നാം പിറന്നാള്‍!!!

http://blogs.psychologytoday.com/files/u45/1stbirthdaycake.jpg

പ്രിയരേ,
അങ്ങനെ എനിയ്ക്ക് ഈ ബൂലോകത്ത് ഒരു വര്‍ഷം തികയ്ക്കാന്‍ സാധിച്ചു.
നന്ദി ആദ്യം പറയേണ്ടത്
എന്നെ ബൂലോകത്ത് എത്തിച്ച നിരക്ഷരനോടാണ്.
പിന്നെ, ബൂലോകത്തെ എന്റെ സഹോദരീ സഹോദരന്മാരായ നിങ്ങള്‍ ഓരോരുത്തരോടും.....
എല്ലാവര്‍ക്കും നന്ദി! ഒരു പാട് നന്ദി.
ഒത്തിരി സ്നേഹത്തോടെ,
നിങ്ങളുടെ
സ്വന്തം
ലതി.

ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്.

Wednesday, May 13, 2009

മുരിങ്ങ പൂത്തപ്പോള്‍..............


ഹായ്......... അങ്ങനെയെന്റെ മുരിങ്ങ പൂത്തു.....



ധാരാളം പൂക്കളും, ഞറുങ്ങണ പിറുങ്ങണ തൂങ്ങിക്കിടക്കുന്ന കായ്കളും!



കാറ്റത്ത് എന്ത് പൂക്കളാ കൊഴിയുന്നത്!!!!


ദാ ഒരു ചെറിയ കുട്ട നിറയെ മുരിങ്ങപ്പൂക്കള്‍!



ഒരു മുറി തേങ്ങ ചുരണ്ടിയത്,5പച്ചമുളക്,4ചെറിയ ഉള്ളി, 3ചുള വെളുത്തുള്ളി, കറിവേപ്പില, ലേശം ഉപ്പ്, ജീരകം, മഞ്ഞള്‍പ്പൊടി ഇവ നന്നാ‍യി ചതയ്ക്കുക.



ചീനച്ചട്ടി ചൂടായാല്‍ അല്പം വെളിച്ചെണ്ണയൊഴിച്ച് കടുക് വറുത്ത ശേഷം അരപ്പിട്ട് ഇളക്കുക വൃത്തിയായി കഴുകി വാരി വെള്ളം വാലാന്‍ വെച്ച മുരിങ്ങപ്പൂക്കള്‍ ഇതിലിട്ട് ഇളക്കുക പൂവ് വെന്താലുടന്‍ തീയണയ്ക്കുക തോരന്‍ റെഡി മുട്ട കഴിക്കുന്നവര്‍ക്ക് ഇതിലേയ്ക്ക് രണ്ട് മുട്ട അടിച്ചതും കൂടി ചേര്‍ത്ത് ഇളക്കി തോരനാക്കിയാല്‍ ഇഷ്ടമാവും.


Saturday, May 9, 2009

ചിരി കോടിയപ്പോള്‍......

ഞാന്‍ എല്ലാ ദിവസവും
അവളുടെ പടിവാതിലിലൂടെയാണ്
പട്ടണത്തിലേയ്ക്ക് പോയിരുന്നത്.
എനിയ്ക്ക് അവളെ നന്നായി അറിയാമായിരുന്നെങ്കിലും
അവള്‍ക്കെന്നെ അറിയാമായിരുന്നില്ല.
ഒരു നോട്ടം, ഒരു പുഞ്ചിരി.......
ആദ്യം അവള്‍ തന്നെയാണ് തുടക്കമിട്ടത്.
നോക്കാതിരിക്കാനും പുഞ്ചിരിക്കാതിരിക്കാനും എനിക്കു കഴിഞ്ഞില്ല.
അവളുടെ മന്ദഹാസത്തിന് മധുരമേറിക്കൊണ്ടിരുന്നോ?
ഞങ്ങളുടെ ഇടയിലെ മൌനത്തിന് ഏഴഴകായിരുന്നു.
മിനിയാന്നാള്‍ അവള്‍തന്നെയാണ്
മൌനം ഭഞ്ജിച്ചത്!
ഞാന്‍ ആരാണെന്നറിഞ്ഞതോടെ
അവളുടെ ചിരിയ്ക്കൊരു വശത്തേയ്ക്കൊരു കോട്ടം!!!

Tuesday, May 5, 2009

മറക്കാനാവാത്തവര്‍ 11 ‍- മറിയക്കുട്ടിയമ്മ.

മറക്കാനാവാത്തവര്‍” അഗ്രിയില്‍ വരുന്നില്ല. അതിനാല്‍ അല്പം വൈകിയെങ്കിലും ഇത് സൃഷ്ടിയിലിടുന്നു.